Top
18
Monday, December 2017
About UsE-Paper

ചുഴലിക്കാറ്റ് കരിക്കോട്ടക്കരിയിലും ഉദയഗിരിയിലും നാശം

Saturday Dec 2, 2017
വെബ് ഡെസ്‌ക്‌
ഇരിട്ടി > വെള്ളിയാഴ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ കരിക്കോട്ടക്കരി കൊട്ടുകപ്പാറ കാരുണ്യ മാതാ പള്ളിയുടെ അള്‍ത്താരക്ക് മുകളിലെ മേല്‍ക്കൂര തകര്‍ന്നു. ചന്ദനക്കാമ്പാറയില്‍ പുലര്‍ച്ചെ നാലോടെ ചുഴലിക്കാറ്റില്‍ വെണ്‍മരകോട്ടില്‍ ഫ്രാന്‍സിസിന്റെ ഓടിട്ട വീടിന്മേല്‍ മരം പൊട്ടിവീണ് മേല്‍ക്കൂര താഴെ വീണു. ഉറക്കത്തിലായിരുന്ന മേരിക്ക്(90) പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ആലക്കോട് > വ്യാഴാഴ്ച രാത്രി മലയോരത്ത് വീശിയടിച്ച കാറ്റില്‍ കൃഷിനാശം. ഉദയഗിരി പഞ്ചായത്തിലെ മൂരിക്കടവ്, മുട്ടത്താംവയല്‍, കാപ്പിമല, മഞ്ഞപ്പുല്ല് തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് വന്‍ നാശം വിതച്ചത്. നിരവധി കര്‍ഷകരുടെ ആയിരക്കണക്കിന് കുലച്ച നേന്ത്ര വാഴകള്‍, കവുങ്ങ്, തെങ്ങ് മുതലായവ നിലംപൊത്തി. മുട്ടത്താംവയലിലെ കീരിപ്ളാക്കല്‍ സജിയുടെ 500 വാഴകള്‍, പുളിക്കക്കുന്നേല്‍ തങ്കപ്പന്റെ 400 വാഴകള്‍ എന്നിവയും നിലംപൊത്തി. ബാങ്കുകളില്‍നിന്ന, ലക്ഷങ്ങള്‍ വായ്പയെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് നാശനഷ്ടം നേരിട്ടത്. ഇവരുടെ ജീവിതമാര്‍ഗവും ഇല്ലാതായി.