19 November Monday

പുഴയെടുത്തത‌് നവീകരിച്ച‌് ആറുമാസം തികയാത്ത പാലം

സ്വന്തം ലേഖകൻUpdated: Wednesday Aug 1, 2018

മലവെള്ളപ്പാച്ചിലിൽ തകർന്ന വളയഞ്ചാൽ തൂക്കുപാലം.

ഇരിട്ടി

ഫെബ്രുവരിയിൽ നവീകരിച്ച വളയഞ്ചാൽതൂക്കുപാലമാണ‌് ഉരുൾപൊട്ടലിൽ പുഴ കൊണ്ടുപോയത‌്.   ആറളം, കാപ്പാട‌് വില്ലേജുകളിലെ പുഴകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ ഏഴായിരം ഏക്കറിൽ ആറളം ഫാം ആരംഭിച്ച കാലം തൊട്ട‌് തൂക്കുപാലങ്ങ  ളെ ആയിരുന്നു യാത്രക്ക്‌ ആശ്രയിച്ചിരുന്നത്‌.   കുടിയേറ്റ കർഷകരും പ്രദേശത്തെ മുതിർന്ന വിദഗ‌്ധ കർഷകത്തൊഴിലാളികളും ആദിവാസി മൂപ്പന്മാരുമായിരുന്നു തൂക്കുപാലം നിർമിതിയിലെ എൻജിനിയർമാർ.  ക്രമേണ ചിലേടങ്ങളിൽ കോൺക്രീറ്റ‌് പാലങ്ങളായി. ഫാം പരിസരത്തെ തൂക്കുപാലം 
 കൊക്കോട‌് തൂക്കുപാലം തകർന്നും രണ്ട‌് പേർ മരിച്ച ദുരന്തവും ആറളത്തെ തൂക്കുപാലങ്ങളുടെ ചരിത്രത്തിലുണ്ട‌്.
വളയഞ്ചാലിൽ ഫെബ്രുവരിയിൽ നല്ല നിലയിൽ ബലപ്പെടുത്തി നവീകരിച്ച പാലം തകരുമെന്നാരും കരുതിയതല്ല. ഉടൻ പാലം പുനഃസ്ഥാപിച്ചില്ലെങ്കിൽ വിദ്യാർഥികൾക്കടക്കം വലിയ പ്രതിസന്ധിയാവും. പ്രദേശം ഒറ്റപ്പെടും. നബാർഡ‌് പദ്ധതിയിൽ കോൺക്രീറ്റ‌് പാലം നിർമിക്കാൻ നിർദേശിച്ച‌് ഫണ്ട‌് അനുവദിച്ച പ്രദേശമാണിത‌്. ടെൻഡർ കഴിഞ്ഞു. അംഗീകാരം കിട്ടിയാലുടൻ പാലം പണിയാരംഭിക്കും. അതേവരെ തകർന്ന മരപ്പാലം പുനർനിർമിക്കലാണ‌് ബദൽ.
പ്രധാന വാർത്തകൾ
Top