25 September Tuesday

രേഖകൾക്ക്‌ നാശം; അദാലത്ത് നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

 

ഇടുക്കി
പ്രകൃതിക്ഷോഭം മൂലം സ്കൂൾ രേഖകൾ, ലൈസൻസ്, ഹെൽത്ത്കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, എന്നിവ നഷ്ടപ്പെട്ടവർക്ക് പകരം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് ശനി, ഞായർ ദിവസങ്ങളിൽ വിവിധ പഞ്ചായത്ത‌്, നഗരസഭകളിൽ അദാലത്ത‌് നടത്തും. 
     വെള്ളിയാമറ്റം പഞ്ചായത്ത് ഓഫീസ‌്,  തൊടുപുഴ നഗരസഭ ഓഫീസ‌്, പക്കുപള്ളം പഞ്ചായത്ത‌് ഓഫീസ‌്, വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹാൾ എന്നിടങ്ങളിലാണ‌് അദാലത്ത‌്. പകൽ 10.30 മുതൽ നാല് വരെയാണ‌് അദാലത്ത്. സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിട്ടുള്ളവർ ലഭ്യമായരേഖകൾ സഹിതം എത്തണം.
 
 
 
പ്രധാന വാർത്തകൾ
Top