21 September Friday
സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക‌് സമയംനൽകും

പിഎസ‌്സി അഭിമുഖങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

 

 
ഇടുക്കി
പ്രളയകാലത്ത‌് നിർത്തിവച്ച പിഎസ‌്സിയുടെ അഭിമുഖങ്ങളും നിയമനങ്ങളും വീണ്ടും പുനരാരംഭിച്ചു. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും സർട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക‌് ഡ്യൂപ്ലിക്കേറ്റ‌് ഹാജരാക്കാൻ അവസരമുണ്ട‌്. മാറ്റിവച്ച പിഎസ‌്സി പരീക്ഷകൾ സെപ‌്തംബറിൽ ആരംഭിക്കും. ജില്ലയിൽ യുപി സ‌്കൂൾ അസിസ്റ്റന്റിന്റെ അഭിമുഖമാണ‌് വ്യാഴാഴ‌്ച നടന്നത‌്. 
  സപ്ലൈക്കോ അസിസ്റ്റന്റ‌് സെയിൽസ‌്മാന്റെ 10 ഒഴിവുകൾ പുതുതായി റിപ്പോർട്ട‌് ചെയ‌്തിട്ടുണ്ട‌്. ഇതിലുള്ളവർക്കും ഉടൻ അഡ‌്വൈസ‌് മെമ്മോ അയയ്ക്കുമെന്ന‌് അധികൃതർ അറിയിച്ചു. റാങ്ക‌് ലിസ്റ്റിൽനിന്നും ഇതുവരെ 17 പേരെ നിയമിച്ചിട്ടുണ്ട‌്. ഒരുമാസത്തെ പ്രളയദുരിതം ജില്ലയിലെ ഉദ്യോഗാർഥികൾക്കും പ്രതികൂലമായി. എല്ലാ വകുപ്പുതലവന്മാരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നതിനാൽ ഒഴിവുകൾ പിഎസ‌്സിക്ക‌് റിപ്പോർട്ടുചെയ്യുന്നതിനും തടസ്സമുണ്ടായി. കാലാവധി കഴിയാറായ ലിസ്റ്റുകളിലുള്ളവർക്ക‌് സമയം നീട്ടിനൽകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട‌്. തപാൽ സമരവും ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിച്ചിരുന്നു. 
 കാലവർഷക്കെടുതിയും നെറ്റ‌്‌വർക്ക‌് തകരാറുകളും വാർത്താവിനിമയോപാധികളുടെ അഭാവവും ഉദ്യോഗാർഥികൾക്ക‌് തിരിച്ചടിയായി. വകുപ്പുമേധാവികൾ സമയബന്ധിതമായി ഒഴിവുകൾ റിപ്പോർട്ട‌് ചെയ്യാതിരിക്കുന്നതും ഉദ്യോഗാർഥികളെ ബാധിക്കും. വിവരാവകാശം വഴി ഒഴിവുകൾ കണ്ടെത്താനും പ്രയാസമാണ‌്.
 
 
പ്രധാന വാർത്തകൾ
Top