Top
23
Tuesday, January 2018
About UsE-Paper

ബ്ളോക്ക് പഞ്ചായത്ത് കുമളി ഡിവിഷനില്‍ 20 ലക്ഷത്തിന്റെ ജലസേചന പദ്ധതി

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌

 ഇടുക്കി > അഴുത ബ്ളോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കുമളി ഡിവിഷനില്‍ 20 ലക്ഷം രൂപയുടെ രണ്ട് ജലസേചന പദ്ധതികള്‍ നടപ്പാക്കുന്നു. അമരാവതി, എ കെ ജി പടി ഭാഗങ്ങളിലാണ് പത്ത് ലക്ഷംരൂപ വീതം ചെലവഴിച്ചുള്ള രണ്ട് പദ്ധതികള്‍ നടപ്പാക്കുന്നത്.

അമരാവതി നാലാംമൈലിലും എ കെ ജി പടി ഭാഗത്തുമായി കുഴല്‍ കിണറുകളും ടാങ്കും നിര്‍മിച്ച് കാര്‍ഷിക ആവശ്യത്തിന് വെള്ളമെത്തിക്കാനാണ് പദ്ധതി. പദ്ധതി പ്രദേശത്ത് ഭൂജല വകുപ്പ് അധികൃതരെത്തി പരിശോധന നടത്തിയ ശേഷം കുഴല്‍ കിണര്‍ നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തി. ഇതിന് മുന്നോടിയായി ഈ പ്രദേശങ്ങളിലെ പരിസരവാസികളുടെ യോഗം ചേര്‍ന്നിരുന്നു. പദ്ധതി നടപ്പാക്കുന്നതോടെ നൂറുകണക്കിന് ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബോക്ക് പഞ്ചായത്തംഗം കെ എ അബ്ദുള്‍ റസാഖിന്റെ ഫണ്ട് ഉപയോഗിച്ചാണ് രണ്ട് പദ്ധതികളും നടപ്പാക്കുന്നത്.
 

Related News

കൂടുതൽ വാർത്തകൾ »