25 September Tuesday

ആനശല്യം: ഉടുമ്പന്‍ചോലയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 

 
 നെടുങ്കണ്ടം
മൂന്നുദിവസമായി ശാന്തരുവി മേഖലയിൽ ജനജീവിതത്തിനു ഭീഷണിയുയർത്തി നിലയുറപ്പിച്ച കാട്ടാനകളെ പിടികൂടി കാട്ടിലയക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഉടുമ്പൻചോല ടൗണിൽ കുമളി‐മൂന്നാർ റോഡ് ഉപരോധിച്ചു. ദേവികുളം ഫോറസ്റ്റ് റെയ‌്ഞ്ചോഫീസറുടെ നേതൃത്വത്തിൽ ഏഴം​ഗ ടാസ‌്ക‌് ഫോഴ്സ് സ്ഥലത്തെത്തുകയും ഉടൻ ആനകളെ പിടികൂടുമെന്ന‌്  ഉറപ്പുനൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. 
      മൂന്ന് കാട്ടാനകളാണ് കഴിഞ്ഞകുറച്ചുദിവസമായി പ്രദേശത്ത് ജനങ്ങളിൽ ഭീതിപരത്തുന്നത്. തമിഴ്നാട് വനമേഘലയിൽ കിടങ്ങുകൾ കുഴിക്കുന്നതിന് കുങ്കി ആനകളെ ഉപയോ​ഗിച്ച് കാട്ടാനകളെ അകറ്റുന്നതിനാൽ തമിഴ്നാട് വനത്തിൽ നിന്നെത്തിയ കാട്ടാനക്കൂട്ടമാണ് ഉടുമ്പൻചോലയിലും പരിസരത്തും എത്തിയതെന്നാണ് നി​ഗമനം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇൗ മേഖലയിൽ കാട്ടാനപ്പേടിയിലാണ് ജനം. രണ്ടുമാസം മുമ്പ‌് എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വനംവകുപ്പ് അധികൃതരുടെ അനാസ്ഥക്കെതിരെയാണ് ജനം തെരുവിലിറങ്ങേണ്ടി വന്നത‌്.  
 
 
 
പ്രധാന വാർത്തകൾ
Top