12 December Wednesday

സുമനസ്സുകൾ ഒത്തുചേർന്നു; മൂന്നാർ പഴയനിലയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

 
മൂന്നാർ 
സുമനസ്സുകൾ ഒത്തു ചേർന്നയോടെ മൂന്നാർ പഴയ നിലയിലേക്ക്‌. മൂന്നുദിവസത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മൂന്നാറിന്റെ സമഗ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ട പ്രവർത്തനത്തിന് പങ്കാളികളായത് ആയിരങ്ങൾ. മൂന്നാർ ടാറ്റാ റീജ്യണൽ ഓഫീസിനു സമീപത്തുനിന്നും അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി.  ‘കൈകോർക്കാം നല്ലൊരു നാളേക്കായ്’ എന്ന ആശയം മുൻനിർത്തി നടത്തിയ യജ്ഞത്തിൽ ജനപ്രതിനിധികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകൾ, വിദ്യാർഥികൾ വിവിധ റസിഡന്റ് അസോസിയേഷനുകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് കൈയും മെയ്യും മറന്ന് ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത്. 
    കനത്ത പേമാരിയെ തുടർന്ന് മുതിര പുഴയാറിന്റെ ഇരുകരകളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്‌തു. മൂന്നാർ കോളനി, എം ജി കോളനി, നല്ലതണ്ണി, ഇക്കാ നഗർ തുടങ്ങിയ പ്രദേശങ്ങളിലും ശുചീകരണം നടത്തി. എസ് രാജേന്ദ്രൻ എംഎൽഎ, മൂന്നാർ ഡിവൈഎസ‌്പി സുനീഷ് ബാബു, മൂന്നാർ ഇൻസ്പെക്ടർ സാം ജോസ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബുധൻ, വ്യാഴം ദിവസങ്ങളിലും ശുചീകരണ പ്രവർത്തനം തുടരും.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top