18 November Sunday

വണ്ടിപ്പെരിയാറിനെ എൻജിഒ യൂണിയൻ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

 
കുമളി
കേരള എൻജിഒ യൂണിയൻ പീരുമേട്, കുമളി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 
    രണ്ടുദിവസങ്ങളായി ഇരുപതോളം പേരുടെ നേതൃത്വത്തിൽ കറുപ്പുപാലത്തെ പാലം, നിരവധി വീടുകൾ, റോഡ്, വണ്ടിപ്പെരിയാർ എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. വെള്ളപ്പൊക്കത്തിൽ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളംകയറി വൻതോതിൽ മണ്ണും ചെളിയും അടിഞ്ഞിരുന്നു. പ്രവർത്തനങ്ങൾക്ക് കുമളി ഏരിയ സെക്രട്ടറി പി മാടസാമി, പീരുമേട് ഏരിയ സെക്രട്ടറി സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top