15 November Thursday

ജനകീയ പ്രശ‌്നങ്ങളിൽ സർക്കാരിന‌് നിതാന്ത ജാഗ്രത: കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

 

 
 മൂന്നാർ
ജനങ്ങളുടെ പ്രശ‌്നങ്ങളിൽ നിതാന്ത ജാഗ്രത പാലിക്കുന്ന സർക്കാരാണ‌് സംസ്ഥാനം ഭരിക്കുന്നതെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു. വി ഇ അബ്ദുൾ ഖാദറി(ഇക്ക)ന്റെ 25﹣ാം ചരമ വാർഷിക ദിനാചരണം മൂന്നാറിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കോൺഗ്രസ‌് സർക്കാരിന്റെ കാലത്ത‌് നടപ്പാക്കിയ ജനദ്രോഹ നടപടികളുടെ ഭാഗമാണ‌് ഇപ്പോൾ നാം അനുഭ‌വിക്കുന്നത‌്.  
 ജില്ല മുഴു‌വനും ‌വനപ്രദേശമാണെന്നാണ‌് ഇ‌വർ കേന്ദ്രത്തിന‌് റിപ്പോർട്ട‌് സമർപ്പിച്ചത‌്. ഇതിന്റെ പ്രത്യാഘാതമാണ‌് ജനങ്ങൾ അനുഭ‌വിച്ചുകൊണ്ടിരിക്കുന്നത‌്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ജനപക്ഷത്ത‌് നിന്നുകൊണ്ട‌് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ‌് എൽഡിഎഫ‌് സർക്കാർ സ്വീകരിച്ചുവരുന്നത‌്. ജില്ലയിൽ വീട‌് നിർമിക്കുന്നതിനുള്ള തടസ്സം നീങ്ങിയിട്ടുണ്ട‌്. ഈ വർഷം അവസാനത്തോടെ ഭ‌വന പദ്ധതിയിൽപ്പെടുത്തി അർഹരായ മുഴു‌വൻ തോട്ടം തൊഴിലാളികൾക്കും ‌വീട‌് നിർമിച്ചു നൽകുന്നതിനുള്ള നടപടി ഇതിനോടകം സർക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചതായും കെ കെ ജയചന്ദ്രൻ പറഞ്ഞു.
 പഞ്ചായത്ത‌് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അനുസ‌്മരണ യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എസ‌് രാജേന്ദ്രൻ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ശശികുമാർ, എം ലക്ഷ‌്മണൻ, മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ, ഡിഇഇ യൂണിയൻ ജനറൽ സെക്രട്ടറി വി ഒ ഷാജി എന്നി‌വർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഇക്കയുടെ സ‌്മൃതി മണ്ഡപത്തിൽ പതാക ഉയർത്തൽ, പുഷ‌്പാർച്ചന,  പ്രകടനം എന്നി‌വയും നടന്നു. സ‌്ത്രീകളടക്കം നിര‌വധി പേർ അനുസ‌്മരണ യോഗത്തിൽ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
Top