18 July Wednesday

വിദ്യാര്‍ഥികള്‍ കൈകോര്‍ത്തു ; സജന്റെ സ്വപ്നം പൂവണിയുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017

 കട്ടപ്പന > സജന് വീടൊരു സ്വപ്നം മാത്രമായിരുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ കൈകോര്‍ത്തപ്പോള്‍ അതും പൂവണിയുകയാണ്.കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ്  വട്ടുകുന്നേല്‍പടി പുത്തന്‍പുരയ്ക്കല്‍ സജന് ഭവനംനിര്‍മിക്കുന്നത്. 

  അഞ്ച് ലക്ഷത്തോളം രൂപ മുടക്കിയാണ് ഇവര്‍ സജനായി കല്ലുകുന്നില്‍ വീട് നിര്‍മിക്കുന്നത്്. എന്‍എസ്എസ് യൂണിറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പദ്ധതിയാണ് നിര്‍ധനര്‍ക്ക് ഭവനനിര്‍മാണം. എന്നാല്‍ ഈ ബ്രഹദ് പദ്ധതി സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വമാണ് ഏറ്റെടുത്തത്. ഒരു മാസം മുമ്പ് തന്നെ ഭവനനിര്‍മാണം ആരംഭിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇവരും മറ്റ് ജോലികള്‍ക്ക് സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പണികള്‍ പുരോഗമിക്കുന്നത്. 
 കൊച്ചുതോവാള സെന്റ് ജോസഫ് യുപി സ്്കൂളില്‍ നടക്കുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായും ഇവര്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 32 പെണ്‍കുട്ടികളും, 18 ആണ്‍കുട്ടികളും അടങ്ങുന്ന 50 വിദ്യാര്‍ഥികളാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഭവനനിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. മാതൃകാപരമായി നിര്‍മിക്കുന്ന ഭവനത്തിന് മൂന്ന് മുറികള്‍, അടുക്കള, ഹാള്‍, വരാന്ത, ബാത്ത് റും എന്നിവയുമുണ്ട്. വീടിന്റെ തറ നിര്‍മാണമാണ് ഇപ്പോള്‍പുരോഗമിക്കുന്നത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top