15 November Thursday

ശുചീകരണം നാലാം ദിവസത്തിലേക്ക്; 8 കിലോമീറ്റർ രണ്ടുവരി പാതയാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
ചെറുതോണി
ജില്ലാ ആസ്ഥാനത്ത് സിപിഐ എം നേതൃത്വത്തിൽ നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങൾ നാലാം ദിവസത്തിലേക്ക് കടന്നു. ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസിന്റെ  നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് ശുചീകരണത്തിൽ പങ്കെടുക്കുന്നത്. ചെറുതോണി ടൗൺ പെട്രോൾ പമ്പ് ജങ‌്ഷൻ മുതൽ അടിമാലി ജങ‌്ഷൻവരെ  ശുചീകരണം പൂർത്തിയാക്കി കഴുകി വൃത്തിയാക്കി. തിങ്കളാഴ്ച മുതൽ കടകൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. തിരുവോണ നാളിലാരംഭിച്ച ശുചീകരണപ്രവർത്തനങ്ങളാണ് തുടരുന്നത്.
     തടിയംപാട്, അശോക ജങ‌്ഷൻ, കരിമ്പൻ ടൗണുകൾ കേന്ദ്രീകരിച്ചായിരുന്നു തിങ്കളാഴ്ചത്തെ ശുചീകരണം. ചെറുതോണി മുതൽ കരിമ്പൻവരെ രണ്ടുവരി പാത പൂർത്തിയാക്കി മണ്ണു മുഴുവൻ നീക്കംചെയ്ത് ബസ് വരുന്നതിന് സൗകര്യമൊരുക്കി. മണ്ണിടിഞ്ഞു വീണിരുന്നിടത്തെല്ലാം ചെറുവാഹനങ്ങൾക്ക് മാത്രമേ കടന്നുപോകാൻ കഴിയുമായിരുന്നുള്ളൂ. ചൊവ്വാഴ‌്ച മുതൽ ബസ് ഓടിത്തുടങ്ങും. 30 വരെ ഇടുക്കി ഏരിയയിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
     ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ജെ മാത്യു, റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്, പ്രഭ തങ്കച്ചൻ, ഡോമിനിക് പൂവത്തിങ്കൽ എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പത്ത് ജെസിബികളും 20 ടിപ്പർ ലോറികളും ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു.
 

 

പ്രധാന വാർത്തകൾ
Top