22 September Saturday

ആംഗ്ലിക്കൻ സഭാംഗങ്ങൾക്ക് സംസ്കാരത്തിന് സൗകര്യമൊരുക്കി കത്തോലിക്ക സഭ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

 ചെറുതോണി

രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞ ആംഗ്ലിക്കൻ സഭാംഗങ്ങളായ(സിഎംഎസ്) ഒരുകുടുംബത്തിലെ മൂന്നുപേർക്കും സംസ്കാരത്തിന് സൗകര്യമൊരുക്കി കത്തോലിക്ക സഭ മാതൃകയായി. കരിമ്പനിലെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന വി ജെ ജോർജ് വട്ടപ്പാറ, ഭാര്യ അന്നമ്മ, മകൾ കുഞ്ഞമ്മ എന്നിവരാണ‌് ഉരുൾപൊട്ടലിൽ മരിച്ചത്. ആംഗ്ലിക്കൻ സഭയുടെ സെമിത്തേരി ചേലച്ചുവട്ടിലാണ്. എന്നാൽ, ചുരുളിയിൽ ഇരുന്നൂറടി താഴ്ചയിലേക്ക്് മണ്ണിടിഞ്ഞുവീണ് റോഡ് മുറിഞ്ഞുപോയതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
    മൃതശരീരങ്ങൾ ചേലച്ചുവട്ടിലേക്ക് കൊണ്ടുപോകാൻ വഴി ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് സംസ്കാരത്തിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറായി കരിമ്പൻ സെന്റ് മേരീസ് ടൗൺ ചർച്ച് മുന്നോട്ടുവന്നത്. സൗകര്യങ്ങൾ ഏർപ്പെടുത്താൻ മുൻകൈയെടുത്തതും ഇടവക വികാരി ഫാ. തോമസ് വലിയമംഗലവും പള്ളിക്കമ്മറ്റിയംഗങ്ങളുമാണ്. ആംഗ്ലിക്കൻ സഭയുടെ  മേജർ ആർച്ച് ബിഷപ്പ് സ്റ്റീഫൻ വട്ടപ്പാറയുടെ കുടുംബ ബന്ധുക്കളാണ് ഉരുൾപൊട്ടലിൽ മരിച്ച ജോർജ് വട്ടപ്പാറയും കുടുംബവും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top