20 September Thursday
മോഷണം വ്യാപകം

170 കിലോ കുരുമുളക് കവർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018
നെടുങ്കണ്ടം 
നെടുങ്കണ്ടം‐ മാവടി മേഖലയിൽ വീണ്ടും മോഷണം. മാവടി കൈലാസത്തെ മലഞ്ചരക്ക് കടയിൽ നിന്നും 170 കിലോ കുരുമുളക്  കവർന്നു. ഇതിന് അമ്പതിനായിരം രൂപ വില വരും. 
    നെടുങ്കണ്ടം ടൗണിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയും മോഷണം പോയി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ‌്ച രാത്രി കൈലാസം കടുക്കാകുന്നേൽ റോയിയുടെ കട കുത്തി തുറന്നാണ് കുരുമുളക് മോഷ്ടിച്ചത്. 
   കഴിഞ്ഞ ദിവസം നെടുങ്കണ്ടം ടൗണിൽ പാർക്ക‌് ചെയ്തിരുന്ന ഓട്ടോയും മോഷ‌്ടാക്കൾ കടത്തി. ഒന്നരയാഴ്ചക്കിടെ നെടുങ്കണ്ടം മേഖലയിൽ നടക്കുന്ന ഒമ്പതാമത്തെ മോഷണമാണിത്. ബുധനാഴ്ച പുലർച്ചെ നെടുങ്കണ്ടം സെൻട്രൽ ജങ്ഷനിൽ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിന് സമീപം മൂന്ന് കടകളിലും കുമളി‐ മൂന്നാർ സംസ്ഥാനപാതയോരത്തെ ഒരു കടയിലും മോഷണം നടന്നിരുന്നു.
ഇവിടങ്ങളിൽനിന്നും 7500 രൂപയോളം  കവർന്നു. ഉടമകൾ ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ‌് മോഷണ വിവരം അറിയുന്നത്. ടൗണിലെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

 

പ്രധാന വാർത്തകൾ
Top