19 September Wednesday
ദുരിതാശ്വാസം നൽകും

റോഡുകളുടെ പുനരുദ്ധാരണത്തിന്‌ അടിയന്തര നടപടി‐ മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

 

 
ഇടുക്കി
ദുരിത ബാധിതർക്ക് ആശ്വാസം എത്തിക്കാനും വീട് നഷ്ടപ്പെട്ടവർക്ക് താമസ സൗകര്യം ഒരുക്കാനും റോഡ്, വൈദ്യുതി ബന്ധം എന്നിവ പുനഃസ്ഥാപിക്കാനും കർമപദ്ധതി തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് മന്ത്രി എം എം മണി പറഞ്ഞു. മഴക്കെടുതിയിലും ഉരുൾപൊട്ടലിലും വീടുകൾ നഷ്ടപ്പെട്ടവർക്കും വീടുകൾ വാസയോഗ്യമല്ലാത്തവരെയും പുനരധിവസിപ്പിക്കുന്നതിനും തകർന്ന റോഡുകൾ നന്നാക്കി സാധാരണ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും അടിയന്തര പ്രാധാന്യത്തോടെ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ‌്. 
    ജില്ലയിലെ മഴക്കെടുതി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തകർന്ന വീടുകളുടെയും വാസയോഗ്യമല്ലാത്ത വീടുകളുടെയും കണക്കുശേഖരം എത്രയും വേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സർക്കാർ, പൊതുസ്ഥാപനങ്ങൾ, പഞ്ചായത്ത് കെട്ടിടങ്ങളിൽ വീടുനഷ്ടപ്പെട്ടവരെ താൽക്കാലികമായി പുനരധിവസിപ്പിക്കും. പോരാതെ വന്നാൽ പഞ്ചായത്തുകൾ വാടകയ്ക്ക് കെട്ടിടങ്ങൾ ലഭ്യമാക്കും. വീട് നഷ്ടപ്പെട്ടവർക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും സർക്കാർ നൽകും.
 
 
 
 
പ്രധാന വാർത്തകൾ
Top