23 September Sunday

സഹ. ബാങ്കുകൾ 2500 ഭക്ഷ്യധാന്യ കിറ്റുകൾ നൽകും

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

 

ചെറുതോണി
ജില്ലാ സഹകരണ ബാങ്കും ഇടുക്കി മേഖലയിലെ സഹകരണ ബാങ്കുകളും ചേർന്ന‌് 2500 ഭക്ഷ്യധാന്യകിറ്റുകൾ നൽകുമെന്ന‌് ജില്ലാ ബാങ്ക‌് ജനറൽ മാനേജർ എ ആർ രാജേഷ‌്, പാക‌്സ‌് സെക്രട്ടറി റോമിയോ സെബാ‌സ‌്റ്റ്യൻ ജോയിന്റ്‌ രജിസ്‌ട്രാർ എസ്‌ ഷേർലി എന്നിവർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽപോകാതെ വീട്ടിൽ കഴിയുന്നവർക്കാണ‌് കിറ്റുകൾ ലഭിക്കുന്നത‌്. ക്യാമ്പുകളിൽനിന്നും പോകുന്നവർക്ക‌് സർക്കാർ കിറ്റുകൾ തയ്യാറാക്കിയിട്ടുണ്ട‌്. 
 വിപണിയിൽ 600 രൂപ വിലവരുന്ന കിറ്റുകളാണ‌് നൽകുന്നത‌്. അരി, പഞ്ചസാര, വൻപയർ, ചെറുപയർ, പരിപ്പ‌്, കടല എന്നിവ കിറ്റിലുണ്ടാവും. ജില്ലാ സഹകരണ ബങ്കിനൊപ്പം വാഴത്തോപ്പ‌്, കരിമ്പൻ, കഞ്ഞിക്കുഴി, മരിയാപുരം, മുരിക്കാശേരി, തോപ്രാംകുടി, തങ്കമണി, ഉദയഗിരി, സഹകരണ ബാങ്കുകളും ചേർന്നാണ‌് കിറ്റിന്റെ ചെലവുവഹിക്കുന്നത‌്. 50 ശതമാനം തുക ജില്ലാ ബാങ്കും 50 ശതമാനം തുക സഹകരണ ബാങ്കുകളും നൽകും.
 
 
പ്രധാന വാർത്തകൾ
Top