Top
25
Sunday, June 2017
About UsE-Paper
ദേശാഭിമാനി അറിവരങ്ങ് സാംസ്കാരികോത്സവം

മൂന്നാറിലും ഏലപ്പാറയിലും സംഘാടക സമിതിയായി

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

 മൂന്നാര്‍ > ദേശാഭിമാനി അറിവരങ്ങ് 2017 സാംസ്ക്കാരികോത്സവത്തിനായി മൂന്നാറിലും ഏലപ്പാറയിലും  ഏരിയതല സംഘാടക സമിതി രൂപീകരിച്ചു. സംഘഗാനം, നാടന്‍ പാട്ട്, കവിതാലാപനം, പ്രശ്നോത്തരി എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ദേശാഭിമാനി പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അറിവരങ്ങ് സംഘടിപ്പിക്കുന്നത്. 

  അറിവരങ്ങ്-2017' ന്റെ ഭാഗമായി പ്രാദേശിക തലംമുതല്‍ സംസ്ഥാനതലംവരെ വിവിധ മത്സരങ്ങള്‍ നടത്തും. ലൈബ്രറി കൌണ്‍സില്‍, പുരോഗമന കലാസാഹിത്യ സംഘം, വര്‍ഗ ബഹുജനസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് അറിവരങ്ങ് നടത്തുന്നത്. മൂന്നാറില്‍ സി പി ഐ എം ഏരിയ സെക്രട്ടറി കെ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. വി മാരിയപ്പന്‍ അധ്യക്ഷനായി. എം തങ്കരാജ്, എം ബി ബിജു എന്നിവര്‍ സംസാരിച്ചു. പാട്രിക് വേഗസ് സ്വാഗതവും  ആര്‍ മോഹന്‍ നന്ദിയും പറഞ്ഞു. 
 ഭാരവാഹികള്‍: എസ് രാജേന്ദ്രന്‍ എംഎല്‍എ (രക്ഷാധികാരി ), എം തങ്കരാജ് (ചെയര്‍മാന്‍), എം ബി ബിജു, ബെന്നി (വൈസ് ചെയര്‍മാന്‍) പാട്രിക് വേഗസ് (കണ്‍വീനര്‍) വി മാരിയപ്പന്‍ (ട്രഷറര്‍) മുരുകയ്യ, എം മുത്തുകുമാര്‍ (ജോ. കണ്‍വീനര്‍) 25 അംഗ സംഘാടക സമിതി രൂപീകരിച്ചു.  ദേശാഭിമാനി അറിവരങ്ങിന്റെ നടത്തിപ്പിനായി ഏലപ്പാറ ഏരിയായില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു.  യോഗം സിപിഐ എം ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചന്‍ ഉദ്ഘാടനം ചെയ്തു. സി സില്‍വസ്റ്റര്‍ അധ്യക്ഷനായി. 
 സംഘാടകസമിതി യോഗത്തില്‍ എച്ച്ഇഇഎ പ്രസിഡന്റ് ആന്റപ്പന്‍ ജേക്കബ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിശാന്ത് വി ചന്ദ്രന്‍, ചെമ്മണ്ണ് ലോക്കല്‍ സെക്രട്ടറി ആര്‍ രവികുമാര്‍, ഡിവൈഎഫ്ഐ ഏലപ്പാറ ബ്ളോക്ക് സെക്രട്ടറി ബി അനൂപ്, മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് ഓമന രാജന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൌണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം ജോര്‍ജ് കെ ശാമുവേല്‍ നന്ദി പറഞ്ഞു. ഉപ്പുതറ, പെരുവന്താനം, കൊക്കയാര്‍, ഏലപ്പാറ എന്നീ പഞ്ചായത്തുകളില്‍ മത്സരങ്ങള്‍ വാര്‍ഡ് പഞ്ചായത്ത് തലങ്ങളില്‍ നടക്കും.

Related News

കൂടുതൽ വാർത്തകൾ »