19 September Wednesday
വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും

ഇടുക്കിയിൽ 12 പേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 ഇടുക്കി

ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കിയിൽ 16 പേർ മരിച്ചു. 10 പേരെ കാണാതായി. കരിമ്പൻ കാനത്ത‌് മൂന്നുപേരും ഇടുക്കി ഗാന്ധിനഗർ കോളനിയിൽ രണ്ട‌് സ‌്ത്രീകളും നെടുങ്കണ്ടം പച്ചടിയിൽ ഒരുകുടുംബത്തിലെ മൂന്നുപേരും അന്യാ2ർതൊളു, നിരപ്പേൽ, മൂന്നാർ എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ‌് മരിച്ചത‌്. മൂന്നാർ ദേവികുളം ഭാഗത്ത്‌  മണ്ണിടിഞ്ഞ‌് ആറുപേർ മരിച്ചു.
 മൂന്നാർ കോളനി ഭാഗത്ത‌് ഒരാളും ടാറ്റാ ടീ കമ്പനിയ‌്ക്ക‌് സമീപം വീടിന‌് മുകളിൽ മണ്ണിടിഞ്ഞ‌് നാലുപേർ മരിച്ചു.  നല്ലതണ്ണി കോൺവെന്റിനു സമീപം വീടിനുമുകളിൽ മണ്ണിടിഞ്ഞ്‌ മൂന്നുമുറി ലയത്തിൽ സതീഷ്‌(45), ഭാര്യ വെങ്കിടലക്ഷ്‌മി(36), മക്കളായ റോഷിത(6), വിശ്വ(4) എന്നിവർ മരിച്ചു.ബുധനാഴ്‌ച രാത്രിയാണ്‌ അപകടം. ദേവികുളം ബ്രദേഴ്‌സ്‌ ആശ്രമത്തിനു മുകളിലേക്ക്‌ മണ്ണിടിഞ്ഞ്‌ സേക്രട്ട്‌ ഹേർട്ട്‌  ബ്രദേഴ്‌സ്‌ ആശ്രമത്തിലെ ബ്രദർ ആന്റണി അടിമൈ(50) മരിച്ചു. വ്യാഴാഴ്‌ച പുലർച്ചെയാണ്‌ അപകടം. ദേവികുളം കോളനിയിൽ വീടിനുമുകളിൽ സുമംഗല ഭവനിൽ ബാലന്റെ മകൻ പ്ലസ്‌ വൺ വിദ്യാർഥിയായ ഉണ്ണി(16) മരിച്ചു.സഹോദരൻ കെഎസ്‌ആർടിസി മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ അനീഷ്‌ പരിക്കുകളോടെ രക്ഷപ്പെട്ടു.
കരിമ്പൻ കാനത്തുണ്ടായ ഉരുൾപൊട്ടലിൽ വട്ടപ്പാറയിൽ വി ജെ ജോർജ‌്, ഭാര്യ അന്നക്കുട്ടി, മകൾ കുഞ്ഞുമോൾ എന്നിവരാണ‌് മരിച്ചത‌്. ഇടുക്കി ഗാന്ധിനഗർ കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ പൊന്നമ്മ, കലാവതി എന്നിവർ മരിച്ചു. മൂന്ന‌ുകുട്ടികൾ അടക്കം നാല‌്  പേരെ കാണാതായി. കലാവതിയുടെ ഭർത്താവ‌് വനരാജൻ(65), ചെറുമക്കളായ വിഷ‌്ണു(മൂന്ന‌്), വൈഷ‌്ണവ‌്(രണ്ട‌്) എന്നിവരെയും ജീപ്പ‌് ഡ്രൈവറായ കുന്നേൽ ബിജു(40) എന്നിവരെയുമാണ‌് കാണാതായത‌്. കുന്നേൽ ചെല്ലപ്പന്റെയും രാജമ്മയുടെയും മകനാണ‌് ബിജു. ഇവർക്കായി രണ്ട‌് ദിവസമായി തെരച്ചിൽ തുടരുകയാണ‌്. 
നെടുങ്കണ്ടം പച്ചടി പത്തുവളവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ താറാവിളയിൽ പീറ്റർ തോമസ്(72), ഭാര്യ റോസമ്മ(70), മരുമകൾ ജോളി(43) എന്നിവരാണ് മരിച്ചത്. മകൻ ജയൻ, ചെറുമകൻ എബിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബുധനാഴ്ച പകൽ രണ്ടരയോടെയാണ് ഇവിടെ അപകടം ഉണ്ടായത്. 
അന്യാർതൊളു നിരപ്പേൽ കടയിൽ മരം വീണ് പാലംപറമ്പിൽ ബിജുവിന്റെ ഭാര്യ ലതയും മൂന്നാറിൽ ശരവണഭവൻ ഹോട്ടലിനുമുകളിലേക്ക‌് മണ്ണിടിഞ്ഞുവീണ‌്  തമിഴ്‌നാട്‌ കാരൈകുടി ഏമ്പൻ സ്വദേശി മദൻ (31), വെള്ളത്തൂവൽ എസ്‌ വളവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തുറവയ്ക്കൽ തങ്കച്ചനു(55)മാണ‌് മരിച്ചത്‌. ഇയാളുടെ ഭാര്യ ഡെയ്സി, സമീപവാസികളായ പുളിക്കക്കുടിയിൽ മമ്മൂട്ടി, ഭാര്യ അസ്മ, മകൻ മുഫ്‌സൽ എന്നിവരെ കാണാതായി. 
 
പ്രധാന വാർത്തകൾ
Top