21 October Sunday

പവര്‍കട്ട് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാർ‐ മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday Sep 16, 2018
അടിമാലി 
പവർകട്ട് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്ന‌് മന്ത്രി എം എം മണി പറഞ്ഞു‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക അടിമാലിയിൽ ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ഇബിക്ക് 850 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി നിലയങ്ങൾ തകരാറിലായി. 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത‌്. 
   കേന്ദ്രപൂളിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയും ഇപ്പോൾ ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രകൃതിദുരന്തത്തിൽ തകർന്ന സംസ്ഥാനത്തിന്റെ പുനർനിർമാണം ചരിത്രപരമായ കടമയാണ‌്. അതിനായി കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് വ്യാപാരി വ്യവസായി സഹകരണ സംഘവും അർബൻ ബാങ്കും നൽകിയ മൂന്ന് ലക്ഷം രൂപ മന്ത്രി എം എം മണി ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ എൻ ദിവാകരൻ, സാന്റി മാത്യു, കെ ആർ വിനോദ്, പി എം ബേബി എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
Top