14 November Wednesday

ചെറുതോണിയിൽ പുനരധിവാസം: വ്യാപാരികൾ സമരരംഗത്ത‌്

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

 ചെറുതോണി

കടകൾ നഷ്ടപ്പെട്ട  വ്യാപാരികളുടെ പുനരധിവാസം ആവശ്യപ്പെട്ട്  മർച്ചന്റ് അസോസിയേഷൻ സമരരംഗത്തിറങ്ങി. അരനൂറ്റാണ്ടിലധികമായി ചെറുതോണിയിൽ വ്യാപാരം ചെയത്  ഉപജീവനം കണ്ടെത്തിയിരുന്നവരുടെ കടകൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അസോസിയേഷന്റെ നേതൃത്വത്തിൽ പുനരധിവാസത്തിന് വേണ്ടി ശക്തമായി മുന്നോട്ടുപോകാൻ തീരുമാനമെടുത്തത്.  ചെറുതോണി വ്യാപാരഭവനിൽ ബുധനാഴ്ച ചേർന്ന പൊതുയോഗത്തിൽ മുഴുവനംഗങ്ങളും പങ്കെടുത്തു. 
   അണക്കെട്ടിലെ ജലം തുറന്നുവിട്ടതിനെ തുടർന്ന് 30 കടകളാണ് ടൗണിൽ നഷ്ടപ്പെട്ടത്. ഈ കടകളുടെ നഷ്ടത്തിന്റെ കണക്കെടുപ്പ് വേഗത്തിൽ പൂർത്തിയാക്കണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. കട നഷ്ടപ്പെട്ടവർക്ക് പുനർവ്യാപാരത്തിനുള്ള സൗകര്യമൊരുക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമതിയുമായി ചർച്ച നടത്താൻ തീരുമാനമായി. ജില്ലാ ആസ്ഥാനത്തിന്റെ പുനർ നിർമാണത്തിൽ ജില്ലാ പഞ്ചായത്ത് തുടരുന്ന അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം കൊണ്ടുവരണമെന്നും ആവശ്യമുയർന്നു. ടൗണിൽ അടിയന്തരമായി ഗതാഗത  നിയന്ത്രണം കൊണ്ടുവരണമെന്നും  ബസ് പാർക്കിങ്ങിന്‌ താൽകാലിക  സൗകര്യമൊരുക്കണമെന്നും ആവശ്യമുയർന്നു. വെള്ളപ്പൊക്കത്തിൽ തകർന്ന കടകൾ പുനഃസ്ഥാപിക്കാൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശത്തെ തുടർന്ന് റവന്യൂ പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വാഹനവും ജനറേറ്ററും വെൽഡിങ‌് മെഷീനും തിരികെ  ലഭിക്കണമെന്നാവശ്യപ്പെട്ട്  ഇടുക്കി താലൂക്ക് ഓഫീസിലേക്ക് മിന്നൽ മാർച്ചും ഉപരോധവും നടത്തി. 
 
പ്രധാന വാർത്തകൾ
Top