13 November Tuesday

നാശനഷ്ടം വിലയിരുത്തി ലോകബാങ്ക് സംഘം

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

 

ഇടുക്കി

പ്രകൃതി ദുരന്തങ്ങളിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ലോകബാങ്ക് സംഘം കൂടുതൽ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. 

  നാശനഷ്ടങ്ങളുടെ വ്യാപ്തിയും വിലയിരുത്തി. പന്നിയാർ ഹൈഡൽ പവർ പ്രോജക്ട്, പന്നിയാർകുട്ടി, പൊൻമുടി എസ് വളവ്, പെരിയാർവാലി, പാംബ്ല, കീരിത്തോട്, ഉപ്പുതോട്, ചെറുതോണി ടൗൺ എന്നിവിടങ്ങളിൽ ലോകബാങ്ക് സംഘാംഗങ്ങൾ സന്ദർശിച്ചു. തൊടുപുഴ പുളിയൻമല റോഡിലെ നാശനഷ്ടങ്ങളും നേരിൽകണ്ടു. ആർഡിഒ എം പി വിനോദിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ലോകബാങ്ക് സംഘത്തെ അനുഗമിച്ചു. വെള്ളാപ്പാറ ഫോറസ്റ്റ് ഐബി ദുരിതാശ്വാസ ക്യാമ്പ്, ചെറുതോണി,  ഇടുക്കി അണക്കെട്ട‌് എന്നിവ ലോകബാങ്ക് സംഘം സന്ദർശിച്ചു. തുടർന്ന് ഇടുക്കി ഗവ. ഗസ്റ്റ്ഹൗസിൽ സംഘാംഗങ്ങൾ ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ സന്ദർശനം സംബന്ധിച്ച് കലക്ടറുമായി ആശയവിനിമയം നടത്തി. ലോക ബാങ്ക് ഹൗസിങ‌് ആൻഡ‌് പബ്ലിക് ബിൽഡിങ‌്സ‌് ലീഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെപഷ്യലിസ്റ്റ് ദീപക് സിങ്‌, സംഘം കോ ഓർഡിനേറ്ററും അർബർ ആൻഡ‌് വാട്ടർ കൺസൾട്ടന്റുമായ അനിൽദാസ്, വിദ്യാ മഹേഷ്, കാർത്തിക് ലക്ഷ്മൺ, മെഹുൽ ജെയ്ൻ, നഹോ ഷിബുയ, ഇന്ദ്രനിൽ ബോസ്, അങ്കുഷ് ശർമ, റുമി താ ചൗധരി, മസാത് സുഗു തകാമത് സു, മാത്യൂസ് കെ മുല്ലക്കൽ എന്നിവരാണ് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top