25 June Monday

ഇടുക്കി- തങ്കമണി- നാലുമുക്ക് റോഡിന് 17 കോടി അനുവദിച്ചു: ജോയ്സ് ജോര്‍ജ് എംപി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

 ചെറുതോണി > ഇടുക്കി- തങ്കമണി- നാലുമുക്ക് റോഡിന് 17 കോടിരൂപയുടെ ‘ഭരണാനുമതി ലഭിച്ചതായി  ജോയ്സ് ജോര്‍ജ് എംപി അറിയിച്ചു. സെന്‍ട്രല്‍റോഡ് ഫണ്ടില്‍(സിആര്‍എഫ്) നിന്നാണ് 17 കോടി രൂപ ലഭിച്ചത്. ഇടുക്കി മുതല്‍ പാണ്ടിപ്പാറ തങ്കമണി നാലുമുക്ക് വരെയുള്ള 17 കി.മീറ്ററാണ് അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മിക്കുന്നത്. 

    ഒരു കിലോമീറ്ററിന് ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡ് ഇടുക്കിയുടെ റോഡുവികസന രംഗത്ത് വലിയ മുതല്‍കൂട്ടാകുമെന്ന് എംപി പറഞ്ഞു. സിആര്‍എഫില്‍ ഇടുക്കിയില്‍ ലഭിക്കുന്ന രണ്ടാമത്തെ റോഡാണിത്. നേരത്തെ രാജാക്കാട്- പൂപ്പാറ റോഡിന് 12 കോടി ലഭിച്ചിരുന്നു. ഇടുക്കി മണ്ഡലത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും സിആര്‍എഫ് റോഡുകള്‍ ലഭിച്ചിരുന്നില്ല. തങ്കമണി നാലുമുക്ക് റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുമെന്നും എംപി പറഞ്ഞു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top