22 June Friday

കാലവർഷക്കെടുതി; ജില്ലയിൽ 10.17 കോടിയുടെ വിളനാശം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ഉപ്പുതറയിൽ മാട്ടുതാവളം പുളിക്കൽ റോയി, കിണറ്റുകര കെ വി കുഞ്ഞുമോൻ, മഞ്ഞക്കുഴ മനോജ് എന്നിവരുടെ ഏലകൃഷി നശിച്ച നിലയിൽ

 

 
കട്ടപ്പന
കാലവർഷക്കെടുതിയിൽ ജില്ലയിൽ കാർഷിക മേഖലയ്‌ക്ക്‌ കനത്ത നഷ്ടം. 1236 ഹെക്ടറിലെ കാർഷിക വിളകളാണ്‌ നശിച്ചത്‌. 5910 കൃഷിക്കാരുടെ ജീവിതം വഴിമുട്ടി. ഏകദേശം 10.17 കോടി രൂപയുടെ  നഷ്ടം പ്രാഥമികമായി കണക്കാക്കുന്നത്‌. കനത്ത മഴയിലും കാറ്റിലുമാണ്‌ കൃഷിദേഹണ്ഡങ്ങൾ പാടെനശിച്ചത്‌. 2,04,310 കുലച്ച ഏത്തവാഴകൾ ശക്തമായ കാറ്റിൽ നിലംപതിച്ചു. ഏകദേശം 4.49 കോടി രൂപയാണ്‌ ഇതിന്‌ നഷ്ടമായി കണക്കാക്കുന്നത്‌. 49,295 കുലയ്‌ക്കാത്ത വാഴകളും നശിച്ചു. 49.29 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 878.6 ഹെക്ടർ സ്ഥലത്തെ ഏലകൃഷി നശിച്ചതോടെ 2.63 കോടി രൂപയുെട നഷ്ടമാണുണ്ടായത്‌. ശക്തമായ കാറ്റിൽ മരങ്ങൾ വീണും മലവെള്ളപ്പാച്ചിലിലും ഏലകൃഷി  തകർന്നടിഞ്ഞു. 
3177 ടാപ്പ്‌ ചെയ്‌തതും 625 ടാപ്പ്‌ ചെയ്യാത്തതുമായ റബർ മരങ്ങളും നശിച്ചു. ഇതിന്‌ യഥാക്രമം 23.82 ലക്ഷം രൂപയും, 2.50 ലക്ഷം രൂപയുടെയും നഷ്‌ടമുണ്ടായി. 81,944 കുരുമുളക്‌ ചെടികൾ നശിച്ചതിലൂടെ 1.63 കോടി രൂപയുടെ നഷ്ടമാണുണ്ടായത്‌. 5.46 ലക്ഷം രൂപയുടെ 910 കവുങ്ങുകളും കടപുഴകി. 25 ഹെക്ടർ സ്ഥലത്തെ പച്ചക്കറി കൃഷിയും  1746 ജാതിമരവും തകർന്നടിഞ്ഞു. ഇതിന്‌ 1.48 ലക്ഷം രൂപയാണ്‌ നാശനഷ്ടം. 1.94 ലക്ഷം രൂപയുടെ  9730 കാപ്പിച്ചെടിയും നശിച്ചു.
  അഞ്ച്‌ ഹെക്ടർ സ്ഥലത്തെ ആറ്‌ ലക്ഷം രൂപയുടെ കരിമ്പ്‌ കൃഷിയും തകർന്നു. കപ്പ, കശുമാവ്‌ തുടങ്ങിയ വിളകളും കാലവർഷത്തിൽ നശിച്ചിട്ടുണ്ട്‌. ആകെ പത്ത്‌ കോടി രൂപയുടെ നഷ്ടമാണ്‌ കാർഷിക വിളകൾ നശിച്ചതിലൂെട ജില്ലയിൽ ഉണ്ടായത്‌. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top