21 September Friday

കർഷകർ വിളവെടുക്കാതെ തക്കാളി പാടത്ത് ഉപേക്ഷിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

മറയൂർ
വിളവെടുത്ത് വിപണിയിൽ എത്തിച്ചാൽ കർഷകന് ഒരു പെട്ടി തക്കാളിക്ക് 10 രൂപ നഷ്ടം. ഇതുമൂലം വിളവെടുക്കാതെ കൃഷിയിടത്തിൽതന്നെ കർഷകർ ഉപേക്ഷിക്കുന്നു. അതിർത്തിഗ്രാമങ്ങളിൽ പതിനായിരത്തിലധികം ഏക്കറിലാണ് തക്കാളി കൃഷിയുള്ളത്.
 വർഷങ്ങളായി വരണ്ടു കിടന്ന ഈ മേഖലയിൽ കഴിഞ്ഞ മാസങ്ങളിൽ നല്ല മഴ ലഭിച്ചതിനാൽ തക്കാളി കൃഷി വ്യാപകമായി നടന്നു. വിളവ് കൂടി ചന്തകളിലേക്ക് തക്കാളിയുടെ വരവ് വർധിച്ചതിനാലാണ് വില കുറയുന്നതിന് കാരണം. ഉദുമലൈ ചന്തയിൽ മാത്രം ദിവസം 700 ടൺ തക്കാളി എത്തുന്നു. പ്രകൃതി ദുരന്തമുണ്ടായതിനാൽ കേരളത്തിലേക്ക‌് തക്കാളി കയറ്റി വിടുന്നതിന് കഴിയാതെ വന്നു.
തദ്ദേശിയമായ വിൽപനയും കുറവായി. കഴിഞ്ഞ മാസം വരെ 14 കിലോയുടെ തക്കാളി പൊട്ടിക്ക് 180 മുതൽ 260 രൂപ വില ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ 40 രൂപ മുതൽ 100 രൂപ വരെ മാത്രമാണ് വില കർഷകന് ലഭിക്കുന്നത്. പറിക്കുന്ന ചെലവ് പോലും ലഭിക്കാത്തതിനാൽ വിളവെടുക്കാതെ കർഷകർ തക്കാളി കൃഷിയിടത്തിൽതന്നെ ഉപേക്ഷിച്ചു. 
    ഒരു ഏക്കർ കൃഷി ചെയ്യുന്നതിന് 40,000 രൂപ ചെലവ് വരുമെന്ന് കർഷകർ പറയുന്നു. ഒരു പെട്ടി തക്കാളി പറിക്കുന്നതിന് 15 രൂപ ചെലവ് വരുന്നു. ചന്തയിൽ എത്തിക്കുന്നതിന് വാഹന ചെലവ് 15 രൂപ, ചന്തയിലെ കമീഷൻ 10 രൂപയും ചെലവാകുന്നു. തക്കാളിയുടെ വില അനിശ്ചിതമായി തുടരുന്നതിനാൽ തക്കാളിയുടെ ഉപ ഉൽപന്നങ്ങളുടെ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകന് 40 മുതൽ 100 രൂപ വരെ പെട്ടിക്ക് ലഭിക്കുമ്പോൾ ഒരു ബുദ്ധിമുട്ടുമില്ലാതെ ഇടനിലക്കാരന് ലഭിക്കുന്നത് 50 രൂപയും അധികമാണ്.
 
പ്രധാന വാർത്തകൾ
Top