Top
22
Wednesday, November 2017
About UsE-Paper
വീടില്ലാത്തത് 32,437 കുടുംബങ്ങള്‍ക്ക്

സ്വന്തം ഭവനമെന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് ലൈഫ് മിഷന്‍ പദ്ധതി മുന്നോട്ട്

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

 

 
തൊടുപുഴ > സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് വാസയോഗ്യമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്. ഭവനരഹിതരെ കണ്ടെത്താനുള്ള പ്രാഥമികസര്‍വെ പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ ആകെ 32,437 കുടുംബങ്ങളാണ് വീടില്ലാത്തതായുള്ളതെന്ന് കണ്ടെത്തി. 
  ആകെ 75,552 കുടുംബങ്ങളിലായിരുന്നു സര്‍വെ. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് അര്‍ഹരെ കണ്ടെത്തിയത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നാല് വ്യത്യസ്ത ഫോമുകള്‍ വിതരണം ചെയ്തായിരുന്നു സര്‍വെ. കരട് പട്ടികയിന്മേലുള്ള പരാതികള്‍ പരിഹരിക്കാന്‍ ജില്ലയിലെ 52 പഞ്ചായത്തുകളില്‍ നിന്നായി 40,000 ഓളം അപേക്ഷകളും രണ്ട് നഗരസഭകളില്‍നിന്നായി 2,200 അപേക്ഷകളും ലഭിച്ചു.
ആദ്യഘട്ട സര്‍വെയിലെ ആക്ഷേപങ്ങള്‍ പരിഹരിച്ച് സെപ്തംബറില്‍ ഈ പട്ടിക പുനഃപ്രസിദ്ധീകരിക്കും. അര്‍ഹരായിട്ടും പട്ടികയില്‍ ഇടം നേടിയില്ലെന്ന് പരാതിയുള്ളവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. അതാത് ബ്ളോക്ക്തലത്തില്‍ ജില്ലാതല ഓഫീസര്‍മാരെ അപ്പീല്‍ അതോറിറ്റിയായി നിയമിച്ചിട്ടുണ്ട്. സെപ്തംബര്‍ 16 വരെ പരാതി നല്‍കാം. എന്തുകൊണ്ടാണ് പട്ടികയില്‍ ഉള്‍പ്പടുത്താത്തതെന്ന് കാണിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ മറുപടി സഹിതം വെള്ളപേപ്പറില്‍ തയാറാക്കിയ അപ്പീലാണ് പരാതിക്കാര്‍ ബ്ളോക്ക്തല ജില്ലാ ഓഫീസര്‍ക്ക്് സമര്‍പ്പിക്കേണ്ടത്. ദേവികുളം ബ്ളോക്കില്‍ അപ്പീല്‍ അതോറിറ്റിയായി കുടുംബശ്രീ ജില്ലാ കോ- ഓര്‍ഡിനേറ്ററാണ് പ്രവര്‍ത്തിക്കുന്നത്. പരാതി ലഭിക്കുന്ന ദിവസം തന്നെ അത് പരിശോധിച്ച് ബിഡിഒ മാര്‍ക്ക് കൈമാറും. ബിഡിഒ ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പരിശോധനയ്ക്കയച്ച് തീര്‍പ്പാക്കിയാണ് അന്തിമ ലിസ്റ്റ് തയാറാക്കുന്നത്. 
  സെപ്തംബര്‍ 28ന് അന്തിമപട്ടിക പ്രസിദ്ധീകരിച്ച് ഒക്ടോബര്‍ 20നുള്ളില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് പട്ടിക അംഗീകരിക്കണമെന്നാണ് നിര്‍ദേശം. അന്തിമപട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സര്‍വെ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍/ലൈഫ് മിഷന്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ്സൈറ്റുകളിലും സര്‍വെയുടെ പകര്‍പ്പുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫിസ്, കുടുംബശ്രീ സിഡിഎസിന്റെ ഓഫീസ്, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ലഭ്യം. അതത് വാര്‍ഡുകളുടെ കരട് പട്ടിക വാര്‍ഡ് അംഗങ്ങളുടെ കൈയിലും ലഭ്യമാവും.
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവനനിര്‍മാണത്തിന് സാമ്പത്തിക സഹായമാണ് ലഭ്യമാക്കുന്നത്. ഏജന്‍സി മുഖേനയോ ഗുണഭോക്താവിന് നേരിട്ടോ വീട് നിര്‍മിക്കാം. വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭവനപദ്ധതികള്‍ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.