22 July Sunday

കട്ടപ്പന സഹകരണ ആശുപത്രി നാടിന് സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

കട്ടപ്പന സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി നിര്‍വഹിക്കുന്നു

 കട്ടപ്പന > ഹൈറേഞ്ച് ജനതയ്ക്കാകെ കുറഞ്ഞ ചെലവില്‍ വിദഗ്ധ ചികിത്സ  നല്‍കുകയെന്ന ലക്ഷ്യംവച്ച് കട്ടപ്പനയില്‍ നിര്‍മിച്ച സഹകരണ ആശുപത്രി നാടിന് സമര്‍പ്പിച്ചു. ചുരുങ്ങിയ സമയംകൊണ്ട്  സ്പെഷ്യാലിറ്റി ആശുപത്രി യാഥാര്‍ഥ്യമാക്കിയത് നാടിന്റെയാകെ പിന്തുണയോടെയാണ്. ആശുപത്രിയുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി  നിര്‍വഹിച്ചു. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അസ്ഥിരോഗവിഭാഗം, പീഡിയാട്രിക്, ദന്തല്‍, ഗൈനക്കോളജി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജെന്‍സി ആന്‍ഡ് ട്രോമോകെയര്‍ എന്നീ വിഭാഗങ്ങളും കംപ്യൂട്ടറൈസ്ഡ് ലബോര്‍ട്ടറി, ഡിജിറ്റല്‍ എക്റെ, അള്‍്ട്രാസൌണ്ട് സ്കാനിങ്, ഫിസിയോതെറാപ്പി, ഫാര്‍മസി, ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്‍എസ്ബിവൈ), ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നീ സൌകര്യങ്ങളോടെയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്.  

 സഹകരണ ആശുപത്രി സ്ഥാപകചെയര്‍മാന്‍ സി വി വര്‍ഗീസ് അധ്യക്ഷനായി. അഡ്വ. ജോയ്സ് ജോര്‍ജ് എം പി മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്ബിവൈ പദ്ധതി ഉദ്ഘാടനം റോഷി അഗസ്റ്റ്യന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സഹകരണ രജിസ്ട്രാര്‍ എസ് ലളിതാംബിക ഓഹരി സര്‍ടിഫിക്കറ്റ് വിതരണംനടത്തി. ഫിസിയോ തെറാപ്പിവിഭാഗം കട്ടപ്പന നഗരസഭ വൈസ്ചെയര്‍മാന്‍ ബിന്ദു സെബാസ്റ്റ്യന്‍,  ദന്താശുപത്രി മുന്‍ എംഎല്‍എ കെ കെ ജയചന്ദ്രന്‍, ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ്  ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. ഇ എം ആഗസ്തി,  കംപ്യൂട്ടറൈസ്ഡ് ലബോറട്ടറി ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് പി എന്‍ വിജയന്‍  എന്നിവര്‍ ഉദ്ഘാടനം  നിര്‍വഹിച്ചു.
 സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ജോയി വെട്ടിക്കുഴി, സി കെ മോഹനന്‍, ലീലാമ്മ ഗോപിനാഥ്, മനോജ് എം തോമസ്, റോമിയോ സെബാസ്റ്റ്യന്‍, വി ആര്‍ സജി, കെ പി ഹസന്‍, എ ആര്‍ രാജേഷ്, സി വി ശശിധരന്‍, പി സി സുകുമാരന്‍, വി ആര്‍ ശശി,  പി കെ ഗോപി, ഷൈന്‍ ജോസഫ്,  ടിജി എം രാജു, എസ് ഷേര്‍ളി, അഡ്വ. എം കെ തോമസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സഹകരണ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആശുപത്രി സംഘം പ്രസിഡന്റ് കെ ആര്‍ സോദരന്‍ സ്വാഗതവും സംഘം സെക്രട്ടറി ജി സുബീഷ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി സുമോദ് നന്ദിയും പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top