18 August Saturday
43 വീടുകൾക്ക്‌ ഭാഗികനാശം

മഴക്കെടുതികൾക്ക്‌ അറുതിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

 ഇടുക്കി

കനത്തമഴയ്‌ക്ക്‌ പകൽ അൽപ്പം ശമനംഉണ്ടായെങ്കിലും കെടുതികൾക്ക്‌ കുറവുണ്ടായിട്ടില്ല. കാർഷിക േമഖലയിൽ ഉണ്ടായ വിളനാശവും മറ്റ്‌ ദുരിതങ്ങളും തുടരുകയാണ്‌. നഷ്‌ടകണക്കെടുപ്പ്‌    ദുഷ്‌കരമാകും. ചെറിയ തോടുകളും പുഴകളുമെല്ലാം ജലസമൃദ്ധമാണ്‌. പീരുമേട്‌ വള്ളക്കടവിന്‌ സമീപം കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായി. ഏക്കറുകണക്കിന്‌ കൃഷി നശിച്ചു. 
    പാമ്പനാർ സ്‌കൂൾ കെട്ടിടം തകർന്നു. വിവിധ താലൂക്കുകളിലായി 43 വീടുകൾക്ക്‌ ഭാഗിക നാശം ഉണ്ടായി. ഉടുമ്പൻചോല 15, ദേവികുളം 4, പീരുമേട്‌ 14, ഇടുക്കി 3, തൊടുപുഴ 7 എന്നീ ക്രമത്തിലാണ്‌ വീടുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചത്‌. ജില്ലയിൽ കൂടിയ അളവ്‌ മഴ പെയ്‌തത്‌ പീരുമേട്‌ താലൂക്കിലാണ്‌. 132 മി. മീറ്റർ.  ഉടുമ്പൻചോല 17.2, ദേവികുളം 83.4, ഇടുക്കി 77.6, തൊടുപുഴ 85.4, മി.മീറ്റർ  ക്രമത്തിലും മഴ പെയ്‌തു. മഴയും കാറ്റും മൂലം ഉണ്ടായ കാർഷിക നഷ്ടം  സംബന്ധിച്ച്‌ കണക്കെടുപ്പ്‌ തുടങ്ങിയിട്ടേയുള്ളു. 
പ്രധാന വാർത്തകൾ
Top