16 October Tuesday

അറക്കുളത്തിന് പതക്കം; തൊടുപുഴയുടെ രണ്ടാം സ്ഥാനത്തിന് സ്വര്‍ണത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

 ചെറുതോണി > ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സിന്റെ ഏഴാം പതിപ്പില്‍ എല്‍പി വിഭാഗത്തില്‍ അരങ്ങേറിയത് ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ സ്ഥാനത്തിനുവേണ്ടിയും രണ്ടാം സ്ഥാനത്തിനുവേണ്ടിയും അറിവിന്റെ  കടലില്‍ ഊളിയിട്ട കുട്ടികള്‍ പലപ്പോഴും ചോദ്യകര്‍ത്താക്കളെയും അമ്പരപ്പിച്ചു. എല്‍പി വിഭാഗം മത്സരത്തിലായിരുന്നു തീ പാറിയ പോരാട്ടം. ആദ്യസ്ഥാനത്തെത്താന്‍ അറക്കുളം സബ് ജില്ല ആദ്യഘട്ടത്തിലെ ഇരുപതില്‍ 13 ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കി. തൊട്ടുപിന്നാലെ 12 ഉത്തരങ്ങളുടെ ആധികാരികതയുമായി നെടുങ്കണ്ടവും തൊടുപുഴയും. കെട്ട് പൊട്ടിക്കാന്‍ ക്വിസ് മാസ്റ്റര്‍ ഇവര്‍ക്കായി ചോദിച്ചത് അഞ്ച് ചോദ്യങ്ങള്‍. എന്നിട്ടും കെട്ട് പൊട്ടിയില്ല. നാല് വീതം ശരിയുത്തരങ്ങള്‍ പറഞ്ഞ് ടീമുകള്‍ കേള്‍വിക്കാര്‍ക്ക് പകര്‍ന്നത് ഉദ്വേഗ നിമിഷങ്ങള്‍. ആറാമത്തെ ചോദ്യവും ഉദ്വേഗതത്തിന് അറുതിയായില്ല. ഏഴാമത്തെ ചോദ്യം കേരളത്തില്‍നിന്നുള്ള  ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജി ആരെന്നതായിരുന്നു. അതുവരെ പിടിച്ചുനിന്ന നെടുങ്കണ്ടത്തിന് ഇവിടെ അടിതെറ്റി. ജസ്റ്റീസ് കെ കെ ഉഷ എന്ന ശരിയുത്തരം പറഞ്ഞ തൊടുപുഴയ്ക്ക് സ്വര്‍ണത്തിളക്കമുള്ള രണ്ടാംസ്ഥാനം.  

 

 

പ്രധാന വാർത്തകൾ
Top