Top
15
Friday, December 2017
About UsE-Paper

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 122.7 അടിയായി കുറഞ്ഞു

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

 കുമളി > മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 122.7 അടിയായി കുറഞ്ഞു. സെപ്തംബര്‍ ഇരുപതിന് ജലനിരപ്പ് 127.5 അടി വരെ ഉയര്‍ന്നിരുന്നു. അഞ്ചടി വെള്ളത്തിന്റെ കുറവാണിപ്പോഴുള്ളത്.

   അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭ്യമല്ലാതായതോടൊയാണ് ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത്. നിലവില്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 700 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഇതേ അളവിലാണ് തമിഴ്നാട് വെള്ളം  കൊണ്ടു പോകുന്നത്. ലോവര്‍ ക്യാമ്പിലെ നാല് പെന്‍സ്റ്റോക്ക് പൈപ്പുകളില്‍ ഒരെണ്ണത്തിലൂടെ സെക്കന്‍ഡില്‍ 400 ഘനയടി കൊണ്ടുപോയി ദിവസേന 35 മെഗാവാട്ട് വൈദ്യുതി തമിഴ്നാട് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇറച്ചല്‍പാലം കനാല്‍ വഴി 300 ഘനയടിയും വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. വൈദ്യുതോല്‍പാദനത്തിന് ശേഷം കൃഷിക്ക് വേണ്ടിയാണ് വെള്ളം ഒഴുക്കുന്നത്.
 
 

Related News

കൂടുതൽ വാർത്തകൾ »