18 September Tuesday

മഴ കനത്തു: വ്യാപകനാശം; പലയിടത്തും മണ്ണിടിച്ചിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കൊച്ചി‐ മധുര ദേശീയപാതയിൽ മൂന്നാർ സർക്കാർ കോളേജിനുസമീപം മണ്ണിടിഞ്ഞ്‌ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കുന്നു

 

മൂന്നാർ
കനത്ത മഴയിൽ മൂന്നാറിൽ വിവിധ ഭാഗങ്ങളിൽ വ്യാപക മണ്ണിടിച്ചിൽ. കൊച്ചി‐ മധുര ദേശീയപാതയിൽ മൂന്നാർ സർക്കാർ കോളേജിനുസമീപം ബുധനാഴ്ച പകൽ 12 ഓടെ മണ്ണിടിഞ്ഞ‌് ഒരു മണിക്കൂർ വാഹന ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത വികസനത്തിന്റെ പണികൾ നടന്നു വരുന്നതിനിടെയാണ് വലിയ തോതിൽ മണ്ണിടിഞ്ഞത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 
മൂന്നാർ ടൗണിൽ ആർഒ ജങ‌്ഷനു സമീപവും റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. മൗണ്ട് കാർമ്മൽ ദേവാലയത്തിനു സമീപം പാൽരാജിന്റെ വീട‌് മണ്ണിടിഞ്ഞ് ഭാഗികമായി തകർന്നു. വീടിനുള്ളിൽ ചെളിയും, വെള്ളവും കയറി. കന്നിമല യുപി സ്കൂളിനു സമീപവും മണ്ണിടിഞ്ഞു. സ്കൂളിന‌് അവധിയായതിനാൽ അപകടം ഒഴിവായി. ഇരവികുളം ദേശീയോദ്യാനത്തിനു സമീപം ഇടമലക്കുടിയിലേക്കുള്ള വഴിയിൽ 50 അടി ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചു. കൊച്ചി‐ മധുര ദേശീയപാതയിൽ പഴയ മൂന്നാറിൽ റോഡ് വെള്ളത്തിനടിയിലായി. 
പ്രധാന വാർത്തകൾ
Top