Top
19
Sunday, November 2017
About UsE-Paper

വൈദ്യുതിമോഷണം: വീട്ടുടമയ്ക്ക് 1.30 ലക്ഷം പിഴ

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 തൊടുപുഴ > സര്‍വീസ് വയറില്‍ കൃത്രിമം കാണിച്ച് വൈദ്യുതി മോഷ്ടിച്ച വീട്ടുടമയ്ക്ക് കെഎസ്ഇബി 1, 30,000 രൂപ പിഴയിട്ടു. തൊടുപുഴ മൈലക്കൊമ്പ് സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്. വാഴത്തോപ്പ് ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വൈദ്യുതി മീറ്ററിലേക്കുള്ള സര്‍വീസ് വയറില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്.

മീറ്ററിലേക്ക് എത്തുന്ന സര്‍വീസ് വയറിന്റെ ഇന്‍സുലേഷന്‍ പൊളിച്ച് മറ്റൊരു വയര്‍ ഇതുമായി യോജിപ്പിച്ച ശേഷം മെയിന്‍സ്വിച്ചിന്റെ ഔട്ട്ഗോയിങ് ഭാഗവുമായി ബന്ധിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇക്കാരണത്താല്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ്  മീറ്ററില്‍ രേഖപ്പെടുത്തില്ല. മീറ്ററോ, മെയിന്‍സ്വിച്ചോ വഴിയല്ലാതെ ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. ഇനിയും പരിശോധനകള്‍ തുടരുമെന്നും ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് അറിയിച്ചു.