17 December Monday
ജില്ലയിലെ ഐടിഐകൾ മാതൃക

നൈപുണ്യകർമസേനയ‌്ക്ക്‌ സംസ്ഥാന സർക്കാരിന്റെ അനുമോദനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

 

 
ഇടുക്കി
പ്രളയക്കെടുതിയിൽ നാശം സംഭവിച്ച വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയ നൈപുണ്യ കർമസേനയ‌്ക്ക്‌ സംസ്ഥാന സർക്കാരിന്റെ അനുമോദനം. തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്‌ണനിൽനിന്നും കട്ടപ്പന ഗവ. ഐടിഐ പ്രിൻസിപ്പൽ ആനി സ്‌റ്റെല്ല ഐസക്‌ മെമന്റോ ഏറ്റുവാങ്ങി.
   ജില്ലയിലെ പ്രളയം ബാധിച്ച വീടുകളിലെ ഇലക്‌ട്രിക്‌, പ്ലമ്പിങ്‌, ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ റിപ്പയറിങ്‌ ജോലികൾ ചെയ്യുന്നതിനുവേണ്ടി കട്ടപ്പന, രാജാക്കാട്‌ ഐടിഐകളിലെ ഇൻസ്‌ട്രക്‌ട്രർമാരെയും ട്രെയിനികളെയും ഉൾപ്പെടുത്തി ഹരിതകേരള മിഷനുമായി ചേർന്നാണ്‌ നൈപുണ്യ കർമസേന രൂപീകരിച്ചത്‌. 
  ജില്ലയിലെ വണ്ടിപ്പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ, അടിമാലി പഞ്ചായത്തുകളിൽ 24 മുതൽ മൂന്നുവരെയാണ്‌  നൈപുണ്യകർമ സേനയുടെ പ്രവർത്തനങ്ങൾ നടന്നത്‌. 
 
 
പ്രധാന വാർത്തകൾ
Top