21 November Wednesday
പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവ‌്

ജില്ലയിൽ ഹർ ത്താൽ പൂർണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

ഹർത്താലിനെ തുടർന്ന്‌ കട്ടപ്പനയിൽ കെഎസ്‌ആർടിസി ബസുകൾ നിർത്തിയിട്ടിരിക്കുന്നു

 ഇടുക്കി

പെട്രോൾ, ഡീസൽ വില വർധനവിനെതിരെ ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം.
ഇന്ധനവില ജീവിതത്തിന്റെ സമസ്ഥമേഖലകളെയും താളംതെറ്റിച്ച‌് ദുസഹകമാക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷ പാർടികൾ പ്രഖ്യാപിച്ച ദേശീയ ഹർത്താൽ ജനം ഏറ്റെടുത്തു.  അന്തർദേശീയ വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോൾ ഇന്ത്യയിൽ മോഡി സർക്കാർ കസ്റ്റംസ് തീരുവയും മറ്റും വർധിപ്പിക്കുകയാണ‌്. 
കുത്തകകളെ സഹായിക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും മറ്റ് പെട്രോളിയം ഉൽപന്നങ്ങളുടെയും വില വർധിപ്പിക്കുന്നതിൽജനരോക്ഷമിരമ്പുകയാണ്‌.   ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നുവെന്നുമാത്രമല്ല, രാജ്യത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയും വരുത്തിവയ‌്ക്കുന്നു. 
സ്വകാര്യവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കെഎസ‌്ആർടിസി ഉൾപ്പെടെയുള്ള ബസ‌് സർവീസുകളും സ‌്തംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു. സ്വകാര്യമേഖലയിലുൾപ്പെടെയുള്ള ബാങ്കുകളും പ്രവർത്തിച്ചില്ല. തോട്ടം മേഖല നിശ്ചലമായി. ഇരുചക്രവാഹനയാത്രക്കാരുൾപ്പെടെയുള്ളവരും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളായ ഇടുക്കി, മൂന്നാർ, വാഗമൺ, തേക്കടി മേഖലകളിൽ  ഹർത്താൽ  പൂർണമായിരുന്നു.
കട്ടപ്പന മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. കെഎസ‌്ആർടിസി, സ്വകാര്യ ബസുകൾ, ഓട്ടോ‐ടാക‌്സി എന്നിവ നിരത്തിൽ ഇറങ്ങിയില്ല. കടകമ്പോളങ്ങളും അടഞ്ഞ‌് കിടന്നു. ഹർത്താൽ തൊടുപുഴ മേഖലയിലും പൂർണമായിരുന്നു. ചെറുഗ്രാമങ്ങൾ പോലും ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കടകളും മറ്റും അടച്ചിട്ടു.
 
 
തൊടുപുഴ, കരിമണ്ണൂർ മേഖലയിൽ കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഓട്ടോ‐ടാക്സി തൊഴിലാളികൾ പണിമുടക്കിയതിനാൽ വാഹനങ്ങൾ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും പണിമുടക്കി. സർക്കാർ ഓഫീസുകളൊന്നും പ്രവർത്തിച്ചില്ല. സ്കൂളുകളും അടഞ്ഞുകിടന്നു. ഈ മേഖലകളിലെ പെട്രോൾ പമ്പുകൾ തുറക്കാൻ ഉടമകൾ തയ്യാറായില്ല. ഇത് ഇരുചക്രവാഹന യാത്രക്കാരെ കാര്യമായി ബാധിച്ചു. പണിമുടക്കിയ തൊഴിലാളികൾ തൊടുപുഴയിൽ രാവിലെ പ്രകടനം നടത്തി. യുഡിഎഫ് പ്രവർത്തകരും രാവിലെ ഹർത്താലുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ പ്രകടനം നടത്തി. രാജീവ്ഭവന്  മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും തടയാൻ ശ്രമിച്ചു. അനിഷ്ട സംഭവങ്ങളൊന്നുംതന്നെ ഉണ്ടായില്ല. 
പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഇടതുപക്ഷ പാർടികൾ നടത്തിയ ഹർത്താൽ മൂന്നാറിലും പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ബാങ്ക്, സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഏതാനും ഇരുചക്ര വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. കെഎസ്ആർടിസി അടക്കമുള്ള ബസുകൾ ഓടിയില്ല. ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നു. അടിമാലി, നെടുങ്കണ്ടം, പൂപ്പാറ, ഏലപ്പാറ, ശാന്തൻപാറമേഖലകളിലും ഹർത്താൽ പൂർണമായിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top