16 November Friday

ചാഴികാട്ട് ആശുപത്രി 3 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
തൊടുപുഴ
പ്രളയബാധിത കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ ജീവനക്കാർ ഒരു ദിവസത്തെ വേതനം നൽകും. 
    ആശുപത്രിൽ ചേർന്ന ചടങ്ങിൽ ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ മന്ത്രി എം എം മണിക്ക‌് ആദ്യഗഡുവായി മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആശുപത്രി ജോയിന്റ് മാനേജിങ് ഡയറക്ടർ ഡോ. സി എസ് സ്റ്റീഫൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു, ജനറൽ മാനേജർ തമ്പി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. 
  പ്രളയക്കെടുതി നേരിട്ട പണിക്കൻകുടി, മുരിക്കാശേരി, പെരിങ്ങാശേരി, കരിമ്പൻ, നാളിയാനി, പൂമാല എന്നിവടങ്ങളിലും മൂവാറ്റുപുഴ നിർമല കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയുടെ മെഡിക്കൽ ടീം ക്യാമ്പുകൾ നടത്തി മരുന്നുകൾ വിതരണം ചെയ്തിരുന്നു. 
   ചാഴികാട്ട് ആശുപത്രിയുടെ ഒന്നാം വാർഷിക പരിപാടികളുടെ ഭാഗമായും കാർഡിയോളജി വിഭാഗം ആരംഭിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ചും ലോക ഹൃദയദിനമായ 29 മുതൽ ഒരാഴ്ചത്തേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറുപേർക്ക് സൗജന്യമായി ഇസിജി, എക്കോ, ടിഎംടി ടെസ്റ്റുകളും ആവശ്യമുള്ളവർക്ക് സൗജന്യ നിരക്കിൽ ആഞ്ചിയോഗ്രാമും ചെയ്തുകൊടുക്കും.
 
 
 
 
പ്രധാന വാർത്തകൾ
Top