19 July Thursday

ഏലപ്പാറ ഗവ. യുപി സ്കൂളും ഹൈടെക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

ഏലപ്പാറ ഗവ. യുപി സ്കൂള്‍

 ഏലപ്പാറ > ഏലപ്പാറ ഗവ. യുപി സ്കൂള്‍ ഹൈടെക്കായി പ്രഖ്യാപിച്ചതിനുശേഷമുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ സ്കൂളിന്റെ ഭൌതികസാഹചര്യങ്ങള്‍ വിലയിരുത്താനും ലാന്റ്് സര്‍വേ നടത്തി നാല് ഏക്കര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി.  ഇതിന് മുന്നോടിയായി സ്കൂളില്‍ വിവിധ ഹൈടെക്ക് സബ്കമ്മിറ്റികള്‍ രൂപീകരിച്ച് ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. 

ഇ എസ് ബിജിമോള്‍ എംഎല്‍എ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ അനുകൂലമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പരിഗണന തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന് നല്‍കി.  അടുത്തഘട്ടത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് ഉന്നതതലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ അനുമതി കൂടി ലഭിക്കാനുണ്ട്. 1952ല്‍ തോട്ടം മേഖലയില്‍ സ്ഥാപിതമായ സ്കൂളില്‍ 522 വിദ്യാര്‍ഥികളും 24 അധ്യാപകരും രണ്ട് ഓഫീസ് ജീവനക്കാരും ഉണ്ട്്. 19 അംഗ പിടിഎയും പ്രവര്‍ത്തിക്കുന്നു.  
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top