26 September Wednesday

വനിതാ അസി. എൻജിനിയറെ മർദിച്ചതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
രാജകുമാരി
മദ്യലഹരിയിൽ കരാറുകാരനും പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റിന്റെ ഭർത്താവുമായ ആൾ വനിതാ അസിസ്റ്റന്റ‌് എൻജിനിയറെ മർദിക്കുകയും ഓഫീസ്‌ ഉപകരണങ്ങൾ തല്ലിത്തകർക്കയും ചെയ‌്തതിൽ കെജിഒഎ പ്രതിഷേധിച്ചു. പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന്‌ പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. 
    എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി നൽകിയില്ലെന്ന്‌ ആരോപിച്ചാണ്‌ കഴിഞ്ഞ ദിവസം ഓഫീസിലെത്തി അസിസ്റ്റന്റ്‌ എൻജിനിയർ എ വൈ അനീഷയെ കസേരയ്‌ക്ക്‌ അടിച്ച്‌ പരിക്കേൽപ്പിച്ചത്‌. കെജിഒഎ  നേതൃത്വത്തിൽ രാജകുമാരിയിൽ പ്രകടനവും യോഗവും നടത്തി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ്‌ സുനിൽകുമാർ ഉദ്‌ഘാടനം ‌ചെയ്‌തു. 
   കെജിഒഎ ജില്ലാ പ്രസിഡന്റ്‌  ജയൻ പി വിജയൻ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം  ഡോ. വി ബി വിനയൻ സംസാരിച്ചു. ഡോ. സുമേഷ്‌ ദിവാകരൻ സ്വാഗതവും വി സുമേഷ്‌കുമാർ നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top