12 December Wednesday

നാടിനെ കൊള്ളയടിക്കാൻ വർഗീയത മറയാക്കുന്നു: വൈക്കം വിശ്വൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

ഇടുക്കി നിയോജകമണ്ഡലം ജാഥയുടെ സമാപന സമ്മേളനം കട്ടപ്പനയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ബഹുവിധത്തിൽ കൊള്ളയടിക്കാൻ കേന്ദ്രസർക്കാർ വർഗീയത മറയാക്കുകയാണെന്ന‌് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പറഞ്ഞു. ഇടുക്കി മണ്ഡലം ജാഥാ പര്യടനത്തിന്റെ സമാപന സമ്മേളനം കട്ടപ്പനയിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്ത സാമ്പത്തിക കെടുതികൾ അടിച്ചേൽപ്പിച്ചതിന്റെ ഫലമായി ജനകോടികൾ പട്ടിണിയിലായി. ഓരോ പൗരന്റേയും അക്കൗണ്ടിലേക്ക‌് 15 ലക്ഷം എത്തുമെന്ന‌് വെറുതേ വാഗ‌്ദാനം നൽകി. കള്ളപ്പണം പിടികൂടാനെന്ന‌് തെറ്റിദ്ധരിപ്പിച്ച‌് നോട്ടുനിരോധനവും നടപ്പാക്കി. പട്ടിണിയും ദാരിദ്ര്യവുംമൂലം കർഷകജനത കൂട്ടമായി ആത‌്മഹത്യ ചെയ്യുകയാണ‌്. ദാരിദ്ര്യവും പട്ടിണിയും പൂർണതോതിൽ വളർത്തിയ കേന്ദ്ര ബിജെപി സർക്കാർ വിഷയം തിരിച്ചുവിടാനാണ‌് വർഗീയമായി ഭിന്നിപ്പിക്കുന്നത‌്.  
     ബ്രിട്ടീഷ‌് തന്ത്രമാണ‌് ബിജെപിയും പയറ്റുന്നത‌്. നാടിനെയും ജനതയേയും പരസ‌്പരം ജാതീയമായി  അകറ്റാനും വേർതിരിക്കാനുമാണ‌് ശബരിമല, രാമക്ഷേത്ര വിഷയങ്ങൾ എടുത്തിരിക്കുന്നത‌്. കലാപവും അസ്വസ്ഥതയും സൃഷ്ടിക്കാൻ രാമക്ഷേത്ര നിർമാണവുമായി പോകുന്നു. ഹിന്ദുത്വം പ്രസംഗിച്ചുനടക്കുന്നവർ ദളിതരെയും ആദിവാസികളേയും ഹിന്ദുക്കളായിപ്പോലും കാണുന്നില്ല. രാജ്യത്ത‌് തൊഴിലില്ലായ‌്മയും കൊടും പട്ടിണിയും അരക്ഷിതാവസ്ഥയും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിച്ച മോഡി  അടിസ്ഥാന പ്രശ‌്നങ്ങളിൽനിന്ന‌് വഴിതിരിച്ചുവിടാനാണ‌് വർഗീയ അജണ്ട നടപ്പാക്കുന്നത‌്. 
  പശുവിന്റെ പേരിൽ വീണ്ടും കലാപം സൃഷ്ടിക്കുന്നത‌് ഏറ്റവും ഒടുവിലത്തെ സംഭവമാണ‌്.   എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട സർക്കാർ തെരഞ്ഞെടുപ്പ‌് മുന്നിൽകണ്ടാണ‌് വർഗീയത ആളിക്കത്തിച്ച‌് മുതലെടുപ്പ‌് നടത്തുന്നതെന്നും വൈക്കം വിശ്വൻ പറഞ്ഞു. കൃഷിക്കാർ ഉൽപന്നങ്ങളുടെ വിലയിടിവ്‌ മൂലം ആത‌്മഹത്യ ചെയ്യുമ്പോൾ എല്ലാ കൊള്ളക്കാരെയും സംരക്ഷിക്കുകയാണ‌് മോഡി സർക്കാർ.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top