19 November Monday

മഴതോർന്നു; കീഴാന്തൂർ മാശിയിൽ നെൽകൃഷിയിറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

 മറയൂർ

മഴ തോർന്നതോടെ പതിവ് തെറ്റാതെ സുബ്രഹ്മണ്യനും കുടുംബാംഗങ്ങളും കീഴാന്തൂർമാശിയിൽ നെൽകൃഷിയിറക്കി. ചുറ്റുമുള്ള കർഷകർ കരിമ്പ് കൃഷിയിലേക്കും പച്ചക്കറി കൃഷിയിലേക്കും മാറിയപ്പോഴും പാരമ്പര്യമായി ലഭിച്ച നെൽകൃഷി  തുടരുകയാണിവർ. കച്ചവടത്തിനല്ലാതെ ആഹാരത്തിന് മാത്രമായാണ് ഇവർ കൃഷിചെയ്യുന്നത്. കീഴാന്തൂൽ മാശിയിലെ ഹെക്ടർ കണക്കിന് പ്രദേശത്തുള്ള കരിമ്പിൻ പാടങ്ങൾക്ക് ഇടയിൽ ഒരേക്കർ സ്ഥലത്താണ് സുബ്രഹ്മണ്യൻ കൃഷി ചെയ്യുന്നത്. നെൽവിത്ത് കേരളത്തിൽ നിന്ന് ലഭിക്കാൻ പ്രയാസമുള്ളതിനാൽ തമിഴ്നാട്ടിൽ നിന്നാണ് ഗോമതി ഒന്ന‌് എന്ന നെൽവിത്ത് വാങ്ങി കൃഷിയിറക്കിയത്. 
  നാനൂറ് വർഷങ്ങളുടെ കാർഷിക പരമ്പര്യമുള്ള അഞ്ചുനാട് ഗ്രാമത്തിലെ നെൽകൃഷിയുടെ പാരമ്പര്യം കാത്ത് സംരക്ഷിക്കാനായി സുബ്രഹ്മണ്യനോടൊപ്പം ഭാര്യ സംഗീത വേണി, ബന്ധുക്കളായ ഇന്ദിര ദണ്ഡപാണി, വിജയ രാജേന്ദ്രൻ, സെൽവി ലക്ഷമണൻ, എന്നിവർ കൃഷി പണികളിൽ സഹായിക്കുന്നു. കാന്തല്ലൂർ പഞ്ചായത്തിൽനിന്നും ഒരേക്കർ നെൽകൃഷിക്കായി ആറായിരം രൂപ സബ്സിഡിയും ലഭിച്ചു.
 
പ്രധാന വാർത്തകൾ
Top