21 September Friday
ഒറ്റയാനും കാട്ടാനക്കൂട്ടവും

ഗുണ്ടുമല എസ‌്റ്റേറ്റിലെ തൊഴിലാളികൾ ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 

 
മറയൂർ 
കാട്ടാനക്കൂട്ടവും അതിന് പുറമേ ഒറ്റയാനും തമ്പടിച്ചിരിക്കുന്നതിനാൽ ഗുണ്ടുമല എസ്റ്റേറ്റ് തൊഴിലാളികൾ ഭീതിയിൽ. ഗുണ്ടുമല എസ്റ്റേറ്റിലേക്കുള്ള പാതയിൽ രാത്രി കാട്ടാനക്കൂട്ടവും രാപ്പകൽ വ്യതാസവുമില്ലാതെ ഒറ്റയാനും  കൈയടക്കി. രണ്ട് പാതകളിൽ ഒരെണ്ണം മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ‌്. ലയത്തിൽ തൊഴിലാളികൾ കൃഷിചെയ്ത ശീതകാല വിളകളും വാഴകൃഷികളും പൂർണമായും നശിപ്പിച്ചു.  തോട്ടം മേഖലയായതിനാൽ വനം വകുപ്പിലെ ജീവനക്കാരുടെ സേവനം ഇവിടെ ലഭിക്കാറില്ല.
 
 
,
പ്രധാന വാർത്തകൾ
Top