Top
24
Wednesday, January 2018
About UsE-Paper
സിപിഐ എം ജില്ലാ സമ്മേളനം

സമ്മേളനത്തിന് മൂന്ന് നാള്‍മാത്രം; ചുവപ്പണിഞ്ഞ് കട്ടപ്പന

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

 കട്ടപ്പന > കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും പോരാട്ട ഭൂമികയായ ഹൈറേഞ്ചില്‍ നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്ക്. സമ്മേളനത്തിന് ഇനി മൂന്നുനാള്‍ മാത്രം.  ഐതിഹാസിക സമരങ്ങളുടെയും രക്തസാക്ഷികളുടെയും അനശ്വരസ്മരണയിലാണ് സമ്മേളനം നടക്കുന്നത്. നാടിനും ജനതയ്ക്കുംവേണ്ടി പോരാടിയവരും രക്തസാക്ഷികളായവരുമായ നേതാക്കളുടെയും വിശിഷ്ട വ്യക്തിത്വങ്ങളുടെയും ചിത്രങ്ങളും ബോര്‍ഡുകളുമെല്ലാം മുക്കിലും മൂലയിലും നിരന്നുകഴിഞ്ഞു. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത  കമാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയിലെത്തിയ സമ്മേളനത്തെ ചരിത്ര സംഭവമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. 

  സംഘടനാപരമായ ചിട്ടയും അച്ചടക്കവും കോര്‍ത്തിണക്കി വേറിട്ട പ്രചാരണമാണ് സംഘടിപ്പിക്കുന്നത്. സമ്മേളന സന്ദേശമെത്തിക്കാനുള്ള അവസാന പ്രവര്‍ത്തനത്തിലാണ് പാര്‍ടിയും സ്വാഗതസംഘവും.  സമ്മേളനത്തെ വരവേറ്റ് കട്ടപ്പന ചുവന്ന് കഴിഞ്ഞു. കട്ടപ്പന നഗരസഭയാകെ പ്രചാരണമെത്തിക്കാനായി. കൊടി തോരണങ്ങളാല്‍ നഗരവീഥികളാകെ ചെമ്പട്ടണിഞ്ഞു. ഏരിയയിലെ ഓരോ ബ്രാഞ്ച്, ലോക്കല്‍ മേഖലകളില്‍ വ്യത്യസ്തവും ലളിതവുമായ പ്രചാരണരീതികളാണ് അവലംബിച്ചിരിക്കുന്നത്. 
     ഹൈറേഞ്ചിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളും നാടന്‍ കലാരൂപങ്ങളും ആലേഖനം ചെയ്ത ബോര്‍ഡുകളുമുണ്ട്. ടൌണിലെ തൊഴിലാളി വിഭാഗങ്ങള്‍ മത്സരത്തോടെയാണ് പ്രചാരണങ്ങള്‍ ഏറ്റെടുത്ത്. ഓരോ കവലകളിലും ആകര്‍ഷകമായ രീതിയില്‍ സ്വാഗതസംഘം ഓഫീസുകളും കട്ടൌട്ടറുകളും കമാനങ്ങളും നിര്‍മിച്ചു. സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ രാപ്പകലില്ലാത്ത പ്രവര്‍ത്തനം സംഘടിപ്പിച്ചുവരുന്നു. മുള, ഈറ്റ, പനയോല, മേച്ചില്‍പുല്ല് തുടങ്ങിയവകള്‍കൊണ്ട് ആകര്‍ഷകമായ രീതിയിലാണ് സ്വാഗതസംഘം ഓഫീസുകള്‍ നിര്‍മിച്ചിട്ടുള്ളത്. 
       കുട്ടിക്കാനം- കട്ടപ്പന റോഡില്‍ ഐടിഐയിലും ഇടുക്കിക്കവലയിലും, ചെന്നാട്ടുമറ്റംക്കവല, കട്ടപ്പന- പുളിയന്‍മല റോഡില്‍ ഗാലക്സി ഫിഷറീസിന് സമീപവുമാണ് സമ്മേളനത്തെ സ്വാഗതം ചെയ്ത് കൂറ്റന്‍ കമാനങ്ങളാണുയര്‍ന്നിരിക്കുന്നത്. കട്ടപ്പനയിലെ പാര്‍ടിയുടെ മുന്നേറ്റം വിളിച്ചോതുന്നതായി മാറും സമ്മേളനം. 

Related News

കൂടുതൽ വാർത്തകൾ »