26 September Wednesday

മുളങ്കമ്പിൽ പാലത്തിന‌് കൈവരി ഒരുക്കി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

 
വണ്ടിപ്പെരിയാർ
പെരിയാർ നദിയിലെ വെള്ളപ്പാച്ചിലിൽ തകർന്ന വണ്ടിപ്പെരിയാർ കറുപ്പുപാലം ചപ്പാത്ത് പാലത്തിന്റെ കൈവരികൾ ഡിവൈഎഫ്ഐ നേതൃത്വത്തിൽ മുളങ്കമ്പുകൊണ്ട് കെട്ടി താൽക്കാലികമായി സംരക്ഷണ വേലിയൊരുക്കി. ഡിവൈഎഫ്ഐ പെരിയാർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഞായറാഴ്ച സംരക്ഷണ വേലി നിർമിച്ചത്. 
    രണ്ടാഴ്ചമുമ്പ് തമിഴ്നാട് പെരിയാർ നദിയിലൂടെ മുല്ലപ്പെരിയാറിൽനിന്നും വൻതോതിൽ വെള്ളം ഒഴുക്കിയതിനെ തുടർന്ന് പാലത്തിന്റെ കൈവരികൾ ഭാഗികമായി തകർന്നിരുന്നു. പത്തോളം പ്രവർത്തകർ പങ്കെടുത്തു. അഡ്വ. ജോയ്സ് ജോർജ് എംപി, ഇ എസ് ബിജിമോൾ എംഎൽഎ എന്നിവർ താൽക്കാലിക വേലി നിർമാണത്തിനിടെ ചപ്പാത്തിൽ എത്തി പ്രവർത്തകരുമായി സംസാരിച്ചു.
   സിപിഐ എം പീരുമേട് ഏരിയ സെക്രട്ടറി ജി വിജയാനന്ദ് എംപിക്കും എംഎൽഎക്കുമൊപ്പം സ്ഥലത്ത് എത്തിയിരുന്നു.
 
 
 
 
പ്രധാന വാർത്തകൾ
Top