Top
21
Sunday, January 2018
About UsE-Paper

യോജിച്ച പോരാട്ടങ്ങള്‍ ഉയരണം; കുടിയേറ്റ ജനതയുടെ ആശങ്കകള്‍ പങ്കുവച്ച്

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌

 അടിമാലി > ജില്ലയിലെ ലക്ഷക്കണക്കിന് കര്‍ഷകജനതയുടെ ഭൂ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ടീയ വ്യത്യാസങ്ങളില്ലാതെ യോജിച്ച പ്രക്ഷോഭം ഉയരണമെന്ന് സെമിനാര്‍. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആനച്ചാലില്‍ സംഘടിപ്പിച്ച സെമിനാറിലാണ് കുടിയേറ്റ ജനതയുടെ ആശങ്കകള്‍ പങ്കുവച്ചത്. ജില്ലയിലെ ഭൂപ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തിലായിരുന്നു  സെമിനാര്‍ സംഘടിപ്പിച്ചത്. 

   നൂറ്റാണ്ടുകള്‍ക്ക് മുമ്പ്  ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിയേറിയതും കുടിയിരുത്തപ്പെട്ടവരുമായ ജനതയുടെ സ്വപ്നമാണ് പട്ടയം ഉള്‍പ്പടെയുള്ളവയുടെ ശാശ്വത പരിഹാരം.
നിലനില്‍പ്പിനായി ഒട്ടേറേ ചെറുത്തുനില്‍പ്പാണ് കുടിയേറ്റ ജനതയും പിന്‍തലമുറയും നടത്തിയത്. അതിപ്പോഴും തുടരുന്നു. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണാന്‍ കഴിയണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ ഭൂപ്രശ്നങ്ങളില്‍ സിപിഐ എം നിലപാട് വ്യക്തമാക്കിയും പരിഹാമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചുമാണ് യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് ആഹ്വാനം ചെയ്ത് സെമിനാര്‍ സമാപിച്ചത്. 
  കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വര്‍ഗീസ് വിഷയാവതരണം നടത്തി. കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം എന്‍ മോഹനന്‍ അധ്യക്ഷനായി. എസ് രാജേന്ദ്രന്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ജോര്‍ജ് തോമസ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എ ഏലിയാസ്, ഹൈറേഞ്ച് സംരക്ഷണ സമിതി താലൂക്ക് കണ്‍വീനര്‍ കെ ആര്‍ വിനോദ് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി കെ ഷാജി സ്വാഗതവും പി ബി സജീവ് നന്ദിയും പറഞ്ഞു.