15 November Thursday

ഡ്രൈവര്‍ ശ്രീജേഷിനെതിരെ കെഎസ്ആര്‍ടിസി വകുപ്പുതല നടപടിയെടുക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

 കട്ടപ്പന > അഭിഭാഷകന്‍ എന്ന വ്യാജേന ഫെയ്സ്ബുക്കിലൂടെ തീവ്രഹിന്ദു വര്‍ഗീയതയും മതസ്പര്‍ധയും വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വികൃതമാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മൂലമറ്റം ഡിപ്പോയിലെ ഡ്രൈവറും കെഎസ്ആര്‍ടി എംപ്ളോയിസ് സംഘ്(ബിഎംഎസ്) ജില്ലാ നേതാവുമായ ശ്രീജേഷ് എസ് നായരുടെ പേരില്‍ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടിഇഎ (സിഐടിയു) ജില്ലാ സെക്രട്ടറി സി ആര്‍ മുരളി, പ്രസിഡന്റ് നന്ദഗോപന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ചെറിയ പിഴവ് പോലും ഗൌരവമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്ന കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം കാണിക്കുന്ന അലംഭാവം ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top