Top
24
Wednesday, January 2018
About UsE-Paper

ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്‍ ജാഥ തുടങ്ങി

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌

അങ്കമാലി > ഫെഡറല്‍ ബാങ്കിന്റെ വിദേശ ഓഹരിപങ്കാളിത്തം 74 ശതമാനം ഉയര്‍ത്തി ബാങ്കിനെ വിദേശകുത്തകകള്‍ക്ക് വില്‍ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടത്തുന്ന പണിമുടക്കിന്റെ പ്രചാരണാര്‍ഥമുള്ള ജില്ലാ വാഹനജാഥ വെള്ളിയാഴ്ച അങ്കമാലിയില്‍നിന്ന് തുടങ്ങി. സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബു ഉദ്ഘാടനംചെയ്തു. ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന്‍ (ബെഫി) അഖിലേന്ത്യാ പ്രസിഡന്റ് പി എന്‍ നന്ദകുമാരന്‍നായര്‍, പി വിനീത, ജോയ് പൌലോസ് എന്നിവര്‍ സംസാരിച്ചു.

പുറംകരാര്‍ പണികള്‍ അവസാനിപ്പിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, അമിതമായ സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കുക, മാനേജ്മെന്റിന്റെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം തിരുത്തുക, ഫ്രെഡി ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. വാഹനജാഥ ശനിയാഴ്ച ആലുവയില്‍ സമാപിക്കും. കെ എന്‍ ഗോപിനാഥ് ഉദ്ഘാടനംചെയ്യും.