16 November Friday

കാട്ടാന ജീപ്പ് കുത്തിമറിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018


കോതമംഗലം
മാമലക്കണ്ടത്ത് കാട്ടാന ജീപ്പ് കുത്തിമറിച്ചു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം  ഷൈജനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി പണിക്കാരെ വിട്ട് ജീപ്പിൽ വീട്ടിലേക്ക് മടങ്ങവെ കുട്ടിയാന റോഡിന് കുറുകെ ഓടി. കുട്ടിയാനയോടൊപ്പം ഉണ്ടായിരുന്ന ആന ജിപ്പ് കുത്തിമറിക്കുകയായിരുന്നു. ജീപ്പ് പൂർണമായും തകർന്നു. 

കഴിഞ്ഞദിവസം കൃഷിയിടത്തിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഫെൻസിങ് സ്ഥാപിക്കുന്നതിനായി 18 ലക്ഷത്തോളം രൂപ കഴിഞ്ഞ മാർച്ചിൽ കുട്ടമ്പുഴ പഞ്ചായത്ത് മൂന്നാർ ഫോറസ്റ്റ് ഡിവിഷന‌് കൈമാറിയെങ്കിലും ഇതുവരെ സ്ഥാപിച്ചില്ല. ഫെൻസിങ് ഇടുന്നതിന്  ഉടൻ നടപടി എടുക്കണമെന്ന് സിപിഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
 

പ്രധാന വാർത്തകൾ
Top