24 September Monday

വൻകവർച്ചയ‌്ക്ക‌് പദ്ധതിയിട്ട‌് ഓക്സിജൻ സിലിൻഡർ മോഷ്ടിച്ച 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


പെരുമ്പാവൂർ
വൻകവർച്ചയ‌്ക്ക‌് പദ്ധതിയിട്ട‌് ഓക്സിജൻ സിലിൻഡർ മോഷ്ടിച്ചവരെ പൊലീസ് പിടികൂടി. കോട്ടയം സ്വദേശി ജയപ്രകാശ് (55), കണ്ണൂർ സ്വദേശിയും ഒമ്പതുവർഷമായി ഓസ്ട്രേലിയയിൽ ബിസിനസ് നടത്തുന്ന പിന്റോ എന്നുവിളിക്കുന്ന അശ്വിനെ(39)യുമാണ് സിഐ ബൈജു പൗലോസ്, എസ്ഐ പി എ ഫൈസൽ എന്നിവർചേർന്ന് അറസ്റ്റ് ചെയ്തത്.

പ്രളയവും ഓണാവധിയും മുതലെടുത്ത് ജ്വല്ലറികളും ധനകാര്യ സ്ഥാപനങ്ങളും തകർത്ത് മോഷണം നടത്താനായിരുന്നു പദ്ധതി. ഇതിനായി എറണാകുത്തുനിന്ന‌് ഗ്യാസ്‌കട്ടർ, ഡ്രില്ലിങ് മെഷീൻ, ഗ്യാസ്‌കിറ്റ്, ഹൈസ്പീഡ് ഗ്രൈന്റർ എന്നിവ വാങ്ങി.  എംസി റോഡിലെ ആഡ്സൻ ഏജൻസീസ് എന്ന സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് സിലിൻഡറുകൾ മോഷ്ടിച്ച് പ്രതികൾ കടന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംസ്ഥാനത്തൊട്ടാകെയുള്ള സ്റ്റേഷനുകളിൽ വിവരം നൽകിയതിനെത്തുടർന്ന് ആലപ്പുഴ മാരാരിക്കുളത്തുനിന്നാണ‌് പ്രതികളെ പിടികൂടിയത‌്. ഒന്നാം പ്രതി ജയപ്രകാശ് 12 കേസുകളിലെ പ്രതിയാണ്. രണ്ടു കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. 2013ൽ ആറ്റങ്ങലിലെ പോപ്പുലർ ഫൈനാൻസിൽ മുഖംമൂടി ധരിച്ചെത്തി ജീവനക്കാരെ കത്തിക്കാണിച്ച് കെട്ടിയിട്ട് 55 ലക്ഷം കവർന്ന കേസിലെ പ്രതിയാണ്. പണവുമായി വിദേശത്തേക്കു കടന്ന പ്രതി 2014ലാണ് നാട്ടിലെത്തിയപ്പോൾ പിടിയിലായത്. ഒന്നരമാസംമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വൻ കവർച്ചയ്ക്ക് പദ്ധതിയിട്ട ഇവരെ സൈബർസെല്ലിന്റേയും സിറ്റി, ആലപ്പുഴ പൊലീസിന്റേയും സഹായത്തോടെയാണ് അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ‌്ചെയ്തു.
 

പ്രധാന വാർത്തകൾ
Top