പൊതുഗതാഗത ദിനാചരണം : ഓട്ടോയിലും ബസിലും കയറി മന്ത്രി എ കെ ശശീന്ദ്രൻ

കൊച്ചി
പൊതുഗതാഗത ദിനാചരണത്തിന്റെ ഭാഗമായി മന്ത്രി എ കെ ശശീന്ദ്രൻ ഔദ്യോഗിക വാഹനത്തിനു പകരം പൊതുഗതാഗതം ഉപയോഗിച്ചു. പ്രൈവറ്റ് ബസ് സൊസൈറ്റികളും ആക്സിസ് ബാങ്കും തമ്മിലുള്ള കരാർ ഒപ്പിടൽ ചടങ്ങിനായി നഗരത്തിൽ എത്തിയതായിരുന്നു മന്ത്രി.
തിരുവനന്തപുരത്തുനിന്ന‌് രാവിലെ 9.45ന‌് ട്രെയിനിൽ സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം ഓട്ടോറിക്ഷയിൽ മനോരമ ജങ‌്ഷനിൽ എത്തുകയും അവിടെനിന്ന് ബസ് മാർഗം ഷൺമുഖം റോഡിലെ ഗവ. ഗസ്റ്റ് ഹൗസിലേക്ക് പോകുകയുമായിരുന്നു.
പൊതുഗതാഗതത്തിലേക്ക് ജനങ്ങളെ ആകർഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് കൊച്ചിയിൽ എല്ലാ മാസവും പൊതുഗതാഗത ദിനം ആഘോഷിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് നേതൃത്വം നൽകുന്ന പരിപാടിയിൽ നഗരത്തിലെ സാമൂഹിക സാംസ്കാരിക സംഘടനകൾ, ചേംബർ ഓഫ് കോമേഴ്‌സ്, ജില്ലാ അധികൃതർ, എംഎൽഎമാർ, കൊച്ചി നഗരസഭ, കൊച്ചി മെട്രോ എന്നിവർ സഹകരിക്കുന്നുണ്ട‌്. സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോ. ധനുരാജ് മന്ത്രിക്കൊപ്പം യാത്രചെയ‌്തു.










0 comments