19 April Thursday

ദളിത്സ്ത്രീയെ മര്‍ദിച്ച ട്വന്റി-20 പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 20, 2017

കിഴക്കമ്പലം > ദളിത് സ്ത്രീയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന പരാതിയില്‍ ട്വന്റി-20യുടെ പഞ്ചായത്ത് അംഗത്തിനെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. കിഴക്കമ്പലം പഞ്ചായത്ത് അംഗം ഷിബു പോളിനെതിരെയാണ് പൊലീസ് കേസെടുത്തത്. പഞ്ചായത്തിലെ ആശാവര്‍ക്കറായ ചൂരക്കോട് തച്ചേത്ത് ഉഷയെയാണ് ഇയാള്‍ ആക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉഷയുടെ പരാതിയില്‍ പൊലീസ് പട്ടികജാതി വകുപ്പുപ്രകാരം ജാമ്യമില്ലാ വ്യവസ്ഥകള്‍ ചേര്‍ത്ത് കേസെടുക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. വീട് നിര്‍മിച്ചുനല്‍കാമെന്നു വാഗ്ദാനംനല്‍കി വിധവയായ ഉഷയുടെ രണ്ടുസെന്റ് സ്ഥലം ട്വന്റി-20യുടെ നേതൃത്വത്തിലുള്ള ഭരണസമിതി റോഡ് വീതികൂട്ടുന്നതിനുവേണ്ടി കൈയേറി. പിന്നീട് നടപടി ഉണ്ടായില്ല. തുടര്‍ന്ന് ട്വന്റി-20 കൈയേറിയ സ്ഥലം ഉഷ തിരിച്ചെടുത്ത് കമ്പിവേലികെട്ടി തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഒരുസംഘം എത്തി ഉഷയെ മര്‍ദിക്കുകയും ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ ഉഷയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top