24 September Monday

പൂഴ‌്ത്തിവയ‌്പ‌് തടയും: ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


കൊച്ചി
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് അരിയുടെയും പലചരക്കു സാധനങ്ങളുടെയും വില വർധിപ്പിച്ച ചില വ്യാപരസ്ഥാപനങ്ങളുടെ നടപടിയിൽ ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

പ്രകൃതിദുരന്തത്തെ അതിജീവിക്കാൻ നാടാകെ ഒന്നിച്ചുപ്രവർത്തിക്കുമ്പോഴാണ് കരിഞ്ചന്തയും  അമിത വിലയീടാക്കലും നടത്തുന്നത്. അവശ്യസാധനങ്ങൾ പൂഴ‌്ത്തിവച്ച‌് ക്ഷാമം സൃഷ്ടിക്കുന്നത‌് ചെറുക്കുമെന്ന്  ഡിവൈഎഫ‌്ഐ ജില്ലാ  സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top