Top
26
Wednesday, July 2017
About UsE-Paper

പൂത്തോട്ട ഗവ. ജെബിഎസിലും തോട്ടക്കാട്ടുകര ഹോളിഗോസ്റ്റിലും 'ദേശാഭിമാനി എന്റെ പത്രം'

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

പൂത്തോട്ട > പൂത്തോട്ട ഗവ. ജൂനിയര്‍ ബേസിക് സ്കൂളില്‍ 'ദേശാഭിമാനി എന്റെ പത്രം - അക്ഷരമുറ്റം' പദ്ധതിക്ക് തുടക്കമായി. സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ലീഡര്‍ പി എം അമലിന് പത്രംനല്‍കി സിപിഐ എം മുളന്തുരുത്തി ഏരിയ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനംചെയ്തു. ഹെഡ്മിസ്ട്രസ് ഇ എസ് ലീലാമണി അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് എം ജി മനോജ്, അധ്യാപകരായ ഇ ജെ യാക്കോബ്, എസ് ആര്‍ സിന്ധു, ടി എം മേരി, സിപിഐ എം പുത്തന്‍കാവ് ബ്രാഞ്ച് സെക്രട്ടറി എ എസ് കുസുമന്‍, ശ്രീനാരായണ ഗ്രന്ഥശാലാ സെക്രട്ടറി വി ആര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആലുവ > തോട്ടക്കാട്ടുകര ഹോളിഗോസ്റ്റ് കോണ്‍വന്റ് സ്കൂളില്‍ 'ദേശാഭിമാനി എന്റെ പത്രം' പദ്ധതി ആരംഭിച്ചു. ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഡ്വ. വി കെ പ്രസാദ് സ്കൂള്‍ ലീഡര്‍ ചന്ദ്രലേഖയ്ക്ക് പത്രം നല്‍കി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ഫ്ളോറി അധ്യക്ഷയായി. സിപിഐ എം ആലുവ ലോക്കല്‍ സെക്രട്ടറി പി എം സഹീര്‍, എ ബി അജയഘോഷ്, എബി എബ്രഹാം, ഇ പി ജലാല്‍, ഒ വി ദേവസി, വി കെ സന്തോഷ് എന്നിവര്‍ പങ്കെടുത്തു. ആസ്റ്റര്‍ മെഡ്സിറ്റിയും ആലുവ അര്‍ബന്‍ ബാങ്കുമാണ് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.