11 December Tuesday

എൻജിഒ യൂണിയൻ വില്ലേജ് ഓഫീസുകൾക്ക് ഫർണിച്ചർ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018


കോതമംഗലം
വില്ലേജ് ഓഫീസുകളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളാ എൻജിഒ യൂണിയൻ കോതമംഗലം ഏരിയ കമ്മിറ്റി താലൂക്കിലെ കടവൂർ, ഇരമല്ലൂർ,  കുട്ടമ്പുഴ എന്നീ വില്ലേജ് ഓഫീസുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. കടവൂരിൽ പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എ വി സുരേഷ്, ഇരമല്ലൂരിൽ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി,  കുട്ടമ്പുഴയിൽ പഞ്ചായത്ത് പ്രസിഡന്റ്  വിജയമ്മ ഗോപി എന്നിവർ ഉദ്‌ഘാടനം നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ ടി എബ്രഹാം, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ സുനിൽകുമാർ,  വില്ലേജ് ഓഫീസർമാരായ ജെയ്സൺ മാത്യു, മോഹനൻ,  നസീറ എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു,  ജില്ലാ സെക്രട്ടറിയറ്റ് അംഗം എം കെ ബോസ്‌,  ജില്ലാ കമ്മിറ്റി അംഗം എസ്‌ ഉദയൻ,  ഏരിയ സെക്രട്ടറി കെ സി സുനിൽകുമാർ,  പ്രസിഡന്റ് കെ ആർ സുഗുണൻ, പി കെ ഷീല,  പ്രിൻസ് രാധാകൃഷ്ണൻ, കെ ടി മനോജ്,  എം എം ശിഹാബുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
Top